Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളെകൊല്ലുന്ന ഹൊറര്‍ സിനിമയോ? 55 കാരന്‍ സിനിമ കാണുന്നതിനിടെ മരിച്ചു

ഹൈദരാബാദ് : ഹൊറര്‍ സിനിമ കാണുന്നതിനിടെ 55 കാരന്‍ മരിച്ചു. ഹൈദരബാദിലാണ് സംഭവം. തെലുങ്കു രാജു ഗാരി ഗാദി എന്ന ചിത്രം കാണുന്നതിനിടെയാണ് ഇദ്ദേഹം മരിച്ചത്. ഈ അടുത്താണ് ഈ ചിത്രം റിലീസായത്. തുടര്‍ന്ന് ഇദ്ദേഹം ചിത്രം കാണാന്‍ തിയേറ്ററിലെത്തുകയായിരുന്നു. സിനിമ കാണുന്നതിനിടയില്‍ ഹൃതയാഘാതം സംഭവിക്കുകയായിരുന്നു.

ട്യൂഷന്‍ ടീച്ചറായ ഇദ്ദേഹം ബഹദൂര്‍പുര സ്വദേശിയാണ്. ബഹദൂര്‍പുര തിയേറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് കേറയത്. തിയേറ്ററില്‍ സിനിമ കാണാന്‍ ഏകദേശം 20 പേരുണ്ടായിരുന്നു. എന്നാല്‍ സിനിമ കഴിഞ്ഞതിന് ശേഷം തിയേറ്റര്‍ വിടാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അവിടെ ഉണ്ടായിരുന്നവര്‍ വിളിക്കുകയായിരുന്നു. മരണം സംഭവിച്ചതിനാല്‍ തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ പോലിസിനെ അറിയിക്കുകയും ചെയ്തു.

horror

കഴിഞ്ഞ വര്‍ഷം ഇയാളുടെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം ഇദ്ദേഹത്തിന് വിഷാദ രോഗമുണ്ടായെന്ന് പോലിസ് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ബഹുദൂര്‍ പുര പോലിസ് കേെേസടുത്തു. ഇദ്ദേഹത്തിന് ഒരു തവണ ഹൃദയാഘാതം വന്നിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+