കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ജെപി നദ്ദ.... മോദി, ഷാ സഖ്യത്തിന്റെ വിശ്വസ്തന്‍, ബിജെപി അധ്യക്ഷനെ കുറിച്ച് അറിയേണ്ടതെല്ലാം

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ആരാണ് പുതിയ അധ്യക്ഷനായ ജയപ്രകാശ് നദ്ദയെന്ന ജെപി നദ്ദ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. അമിത് ഷായ്ക്ക് ശേഷം ആ പദവി ഏറ്റെടുക്കുമ്പോള്‍ അത്രയധികം കഴിവുള്ള ഒരാളെ മാത്രമേ ബിജെപി നിയമിക്കാന്‍ സാധ്യതയുള്ളൂ. എന്നാല്‍ ബിജെപിയുടെ സംഘാടക മികവിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ് നദ്ദ.

അമിത് ഷായ്ക്ക് കീഴില്‍ അദ്ദേഹം നേതൃശേഷി മെച്ചപ്പെടുത്തിയെടുക്കുകയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഷ്ഠിച്ചതും നരേന്ദ്ര മോദി-അമിത് ഷാ സഖ്യത്തിന്റെ വിശ്വസ്തനായി പടി പടിയായിട്ടാണ് നദ്ദയുടെ വളര്‍ച്ച. ഹിമാചല്‍ പ്രദേശില്‍ നിന്ന് അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷനാവുമ്പോള്‍ നിലവില്‍ പാര്‍ട്ടി നേരിടുന്ന തിരഞ്ഞെടുപ്പ് തിരിച്ചടികള്‍ മറികടക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

മോദിയുടെ കണ്ടെത്തല്‍

മോദിയുടെ കണ്ടെത്തല്‍

ജെപി നദ്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിവുകള്‍ കണ്ടെത്തി മുന്‍നിരയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ മോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ കൗണ്‍സിലിന്റെ ഭാഗമായിരുന്നു നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന നദ്ദ. രണ്ടാം സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് വര്‍ക്കിംഗ് പ്രസിഡന്റായി നദ്ദയെ നിയമിക്കുന്നത്. ഇതോടെ അമിത് ഷായ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനവും ലഭിച്ചു. രണ്ട് പദവികള്‍ ഒരാള്‍ വഹിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടി ചട്ടം.

നദ്ദയുടെ വളര്‍ച്ച

നദ്ദയുടെ വളര്‍ച്ച

ബിജെപിയുടെ സാധാരണ കേഡര്‍മാരില്‍ നിന്നാണ് നദ്ദയുടെ വളര്‍ച്ച. ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് തുടക്കം. എന്നാല്‍ അദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഹിമാചല്‍പ്രദേശ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. ഇത് 1993ലാണ് നടന്നത്. എന്നാല്‍ 1975ലെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് 45 ദിവസം നദ്ദ ജയിലിലായിരുന്നു. ഈ രണ്ട് കാര്യങ്ങളാണ് നദ്ദയെന്ന നേതാവിനെ വളര്‍ത്തിയത്.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

നദ്ദ ഹിമാചല്‍ നിയമസഭയില്‍ മൂന്ന് തവണ എത്തിയിട്ടുണ്ട്. 1993, 1998, 2007 തുടങ്ങിയ വര്‍ഷങ്ങളിലാണ് അദ്ദേഹം എംഎല്‍എയായി നിയമസഭയിലെത്തിയത്. ഈ കാലഘട്ടത്തില്‍ ആരോഗ്യ, കുടുംബ ക്ഷേമ, പാര്‍ലമെന്ററി കാര്യ, വനംവകുപ്പ്, പരിസ്ഥി, ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ എന്നിവ ബിജെപി സര്‍ക്കാരില്‍ വഹിച്ചിരുന്നു. 2010ല്‍ നദ്ദയെ അന്നത്തെ ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഇതിന് ശേഷം ദേശീയ തലത്തില്‍ വലിയ സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു.

രാജ്യസഭാ അംഗമായി മുന്നോട്ട്

രാജ്യസഭാ അംഗമായി മുന്നോട്ട്

2012 എപ്രിലില്‍ നദ്ദ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശിന്റെ ചുമതല നദ്ദയ്ക്കായിരുന്നു. മഹാസഖ്യത്തിന്റെ ശക്തമായ പ്രതിരോധം വകവെക്കാതെ അദ്ദേഹംപാര്‍ട്ടിയെ നയിക്കുകയും, വമ്പന്‍ ജയം യുപിയില്‍ നേടിക്കൊടുക്കുകയും ചെയ്തു. നദ്ദയുടെ ഭാര്യാ മാതാവ് മല്ലികാ നദ്ദയും ബിജെപിയുടെ ലോക്‌സഭാ അംഗമാണ്. മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് അവര്‍. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നദ്ദയുടെ പേര് അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍ദേശിച്ചത്.

ഇനിയുള്ള വെല്ലുവിളി

ഇനിയുള്ള വെല്ലുവിളി

നദ്ദ പാര്‍ട്ടിയുടെ സംഘാടകത്വത്തില്‍ കഴിവ് തെളിയിച്ച നേതാവാണ്. ഇനിയുള്ള വെല്ലുവിളി ദില്ലി തിരഞ്ഞെടുപ്പാണ്. 20 വര്‍ഷത്തിന് ശേഷം ബിജെപിക്ക് അവിടെ അധികാരം നേടിക്കൊടുക്കാനായാല്‍ ചാണക്യനായി അദ്ദേഹം ഉയരും. ഇതിന് പിന്നാലെ ബീഹാര്‍, ബംഗാള്‍, കേരളം, തുടങ്ങിയ തിരഞ്ഞെടുപ്പുകള്‍ വരുന്നുണ്ട്. അതേസമയം അമിത് ഷാ സ്ഥാനമൊഴിഞ്ഞാലും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ നേതൃത്വത്തില്‍ എപ്പോഴുമുണ്ടാവും. ഇപ്പോഴത്തെ തിരിച്ചടികള്‍ മറികടക്കേണ്ടതാണ് നദ്ദയുടെ ഏറ്റവും വലിയ വെല്ലുവിളി.

അമിത് ഷാ പടിയിറങ്ങി, ബിജെപിയെ ഇനി ജെപി നദ്ദ നയിക്കും, എതിരില്ലാതെ തിരഞ്ഞെടുപ്പ്അമിത് ഷാ പടിയിറങ്ങി, ബിജെപിയെ ഇനി ജെപി നദ്ദ നയിക്കും, എതിരില്ലാതെ തിരഞ്ഞെടുപ്പ്

English summary
old party warhorse who is new bjp president jp nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X