കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് രാജകുമാരനൊപ്പം കനിക കപൂര്‍... പിന്നാലെ കൊറോണ, പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

മുംബൈ: ഗായിക കനിക കപൂറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇതിനിടെ വെയ്ല്‍സ് രാജകുമാരന്‍ ചാള്‍സിന് കൊറോണ സ്ഥിരീകരിച്ചത് കനികയെ വെട്ടിലാക്കിയിരിക്കുകയാണ്. നേരത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ കനിക ചാള്‍സിനെ കണ്ടിരുന്നു എന്നാണ് വാദം. ചാള്‍സും കനികയും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചാള്‍സിന് കൊറോണ വരാന്‍ കാരണം കനികയാണെന്നാണ് പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ കനികയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നേരത്തെ ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് കനികയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നിരവധി പാര്‍ട്ടികളിലും പങ്കെടുത്തിരുന്നു.

1

ഓറഞ്ച് വസ്ത്രം ധരിച്ച കനിക കപൂര്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ ചാള്‍സ് രാജകുമാരനൊപ്പം നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. സില്‍വര്‍ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കനിക ചാള്‍സ് രാജകുമാരനും കോണ്‍വാള്‍ ഡച്ചസിനൊപ്പവും നില്‍ക്കുന്ന ചിത്രവും ഇതിനിടെ പ്രചരിക്കുന്നുണ്ട്. ഇതും അവര്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്. 2015ലും 2018ലും എടുത്ത ചിത്രങ്ങളാണ് ഇവ രണ്ടും. പ്രചാരണം മുഴുവന്‍ വ്യാജമാണ്. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ കനിക രാജകുമാരനെ കണ്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ തന്നെ ഇത് 2015ലെ ചിത്രങ്ങളാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കനിക എലഫെന്റ് ഫാമി ചാരിറ്റി പരിപാടിയുടെ ഭാഗമായി ഫണ്ട്‌റെയ്‌സര്‍ പരിപാടിക്കാണ് ഇവിടെ എത്തിയത്. കനികയുടെ സംഗീത നിശയുംഉണ്ടായിരുന്നു. ബ്രിട്ടീഷ് രാജകുടുംബം തന്നെ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. ചാള്‍സ് രാജകുമാരനെ കനിക ഈ ചടങ്ങില്‍ വെച്ച് കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു. കനിക തന്നെ ഈ ചിത്രം പങ്കുവെച്ചിരുന്നു. കനികയുടെ സംഗീത നിശ ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് നടന്നത്. ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ പത്താമത്ത് വാര്‍ഷികമായിരുന്നു ഇത്. അതേസമയം രാജകുമാരന് കുഴപ്പമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊറോണ കാലത്തെ വ്യാജ വാര്‍ത്തകളുടെ പട്ടികയില്‍ വരുന്നതാണ് കനികയ്‌ക്കെതിരെ നടന്ന പ്രചാരണം.

Recommended Video

cmsvideo
വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam

ഇതിനിടെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കനിക നീക്കം ചെയ്തിട്ടുണ്ട്. തനിക്ക് കൊറോണ സ്ഥിരീകരിച്ച് ചെയ്ത പോസ്റ്റാണ് നീക്കം ചെയ്തത്. ഇതില്‍ ആരാധകരുടെ മോശം കമന്റുകള്‍ വര്‍ധിച്ചതോടെ അവര്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം സോനം കപൂര്‍ അടക്കമുള്ളവര്‍ കനികയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതേസമയം കനിക മൂന്നാം തവണയും കൊറോണ പരിശോധനയ്ക്ക് വിധേയയായെങ്കിലും ആ ഫലവും പോസിറ്റീവാണ്. ഇതിനിടെ കനികയുടെ സുഹൃത്ത് ഓജസ് ദേശായിയുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടുണ്ട്. ഇത് നെഗറ്റീവാണ്. കനിക സുഹൃത്തുമായി അടുത്തിടപഴകിയിരുന്നു. നേരത്തെ കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ അടക്കമുള്ളവര്‍ സ്വയം ഐസൊലേഷനില്‍ പോയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു.

English summary
old pictures of kanika kapoor with prince charles go viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X