കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബ് കുഴിച്ച കുഴിയിൽ വീണ് കോൺഗ്രസും സോണിയയും! കോൺഗ്രസിന്റെ അഞ്ച് മണ്ടത്തരങ്ങൾ!

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസും അര്‍ണബ് ഗോസ്വാമിയും ചൂടേറിയ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചയില്‍ സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മണിക്കൂറുകളോളമാണ് പോലീസ് ചോദ്യം ചെയ്തത്.

അര്‍ണബിന്റെ പ്രകോപനത്തോട് കോണ്‍ഗ്രസ് പ്രതികരിച്ച രീതി രാഷ്ട്രീയ മണ്ടത്തരമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അര്‍ണബ് കുഴിച്ച കുഴിയിലേക്ക് അനുസരണയോടെ ചെന്ന് വീണ് കൊടുക്കുകയാണ് സോണിയാ ഗാന്ധിയും കൂട്ടരും ചെയ്തിരിക്കുന്നത്.

സോണിയാ ഗാന്ധി പ്രതികരിച്ചില്ല

സോണിയാ ഗാന്ധി പ്രതികരിച്ചില്ല

ബിജെപിയ്ക്കും നരേന്ദ്ര മോദിക്കും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിനൊപ്പം കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തേയും വേട്ടയാടാനും അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടിവിയും മുന്നിലാണെന്നാണ് ആക്ഷേപം. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചില്ല എന്നതായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ പ്രശ്‌നം.

നിരവധി കേസുകള്‍

നിരവധി കേസുകള്‍

മഹാരാഷ്ട്രയില്‍ ഭരണം കോണ്‍ഗ്രസ് ഉള്‍പ്പെടുന്നതാണ് എന്നതും സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ പശ്ചാത്തലവുമാണ് അര്‍ണബ് പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അര്‍ണബിനെതിരെ രംഗത്ത് വന്നു. നിരവധി കേസുകള്‍ അര്‍ണബിനെതിരെ ഫയല്‍ ചെയ്യപ്പെട്ടു. അതിനിടെ അര്‍ണബും ഭാര്യയും ആക്രമിക്കപ്പെട്ടതായും പറയുന്നു.

അപകടം കോണ്‍ഗ്രസിന് തന്നെ

അപകടം കോണ്‍ഗ്രസിന് തന്നെ

അര്‍ണബിന്റെ പ്രകോപനത്തില്‍ വീണതോടെ കൂടുതല്‍ അപകടം ഉണ്ടായിരിക്കുന്നത് കോണ്‍ഗ്രസിന് തന്നെയാണ്. പഴയ പല ചോദ്യങ്ങളും വീണ്ടും ഉയര്‍ന്ന് വന്നു തുടങ്ങി. 1968ല്‍ രാജീവ് ഗാന്ധിയെ വിവാഹം ചെയ്ത സോണിയ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ 16 വര്‍ഷം വൈകിയത് എന്തേ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലം

അടിയന്തരാവസ്ഥക്കാലം

അര്‍ണബിനോട് വൈകാരികമായി പ്രതികരിച്ചത് വഴി 5 മണ്ടത്തരങ്ങളാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. ഒന്ന്- അര്‍ണബും ഭാര്യയും ആക്രമിക്കപ്പെടുകയും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ഉള്‍പ്പെടെ അര്‍ണബിന് എതിരെ കേസുകള്‍ വരികയും ചെയ്തത് വഴി രാജ്യത്തെ പഴയ അടിയന്തരാവസ്ഥക്കാലം ഓര്‍മ്മപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസിന് വന്‍ ക്ഷീണം

കോണ്‍ഗ്രസിന് വന്‍ ക്ഷീണം

വിമര്‍ശനങ്ങളേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമര്‍ത്തിയ റെക്കോര്‍ഡ് കോണ്‍ഗ്രസിന് സ്വന്തമായുണ്ട്. നടന്‍ ഉത്പല്‍ ഗുപ്തയെ ജയിലില്‍ അടച്ചത് മുതല്‍ ജാക്ക് ആന്‍ഡേഴ്‌സണിന്റെ രാജീവ്‌സ് ഇന്ത്യ എന്ന ഡോക്യുമെന്ററി നിരോധിച്ചത് വരെയുളള കാര്യങ്ങള്‍ അര്‍ണബ് എപിസോഡ് വഴി സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായിരിക്കുന്നു. ഇത് കോണ്‍ഗ്രസിന് വന്‍ ക്ഷീണമാണ്.

തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു

തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു

രണ്ട്- നെഹ്രു-ഗാന്ധി കുടുംബത്തിന് വിമര്‍ശനങ്ങളോടുളള അഹസിഷ്ണുത കൂടിയാണ് അര്‍ണബിന് എതിരെയുളള നീക്കത്തിലൂടെ തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. യുപിഎ ഭരണകാലത്ത് നെഹ്രു കുടുംബത്തിനെ വിമര്‍ശിക്കരുത് എന്നൊരു അലിഖിത നിയമം വാര്‍ത്താ മാധ്യമങ്ങള്‍ക്കുളളിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

വ്യാപകമായി പ്രചരിപ്പിക്കുന്നു

വ്യാപകമായി പ്രചരിപ്പിക്കുന്നു

മൂന്ന്- ഭൂതകാലത്തെ കുറിച്ച് പറയുന്നത് സോണിയാ ഗാന്ധിയെ അസ്വസ്ഥയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു എന്ന പ്രതീതി ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. ഇത് മുതലെടുത്ത് ബിജെപി സോണിയാ ഗാന്ധിയുടെ അച്ഛന്‍ സ്റ്റെഫാനോ മയിനോ മുസോളിനിയുടെ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നു എന്നതടക്കമുളള കാര്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

ശിവസേനയേയും വെട്ടിലാക്കി

ശിവസേനയേയും വെട്ടിലാക്കി

തീര്‍ന്നില്ല സോണിയാ ഗാന്ധിയുടെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം സംബന്ധിച്ച ചില വൈരുദ്ധ്യങ്ങള്‍, പൗരത്വം, വോട്ടര്‍ പട്ടികയിലെ പേര്, കെജിബിയുമായി ആരോപിക്കപ്പെടുന്ന ബന്ധം എന്നിവയെല്ലാം കുത്തിപ്പൊക്കപ്പെട്ടിരിക്കുകയാണ്. നാല്- മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേനയേയും വെട്ടിലാക്കിയിരിക്കുകയാണ് സോണിയാ ഗാന്ധി-അര്‍ണബ് വിവാദം.

ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി

ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി

കോണ്‍ഗ്രസ് പക്ഷത്ത് എത്തുന്നതിന് മുന്‍പ് സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം ഉയര്‍ത്തി വന്‍ ആക്രമണം നടത്തിയിരുന്ന പാര്‍ട്ടിയാണ് ശിവസേന. മാത്രമല്ല ശിവസേന രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു എന്നത് മറാത്ത-ഹിന്ദുത്വ വാദമാണ്. അഞ്ചാമത്തേത്, ബിജെപിക്ക് തങ്ങളായി തന്നെ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി നല്‍കുക കൂടിയാണ് കോണ്‍ഗ്രസ് ഇക്കുറി ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
Arnab Goswami's response to trolls becomes top Twitter trend | Oneindia Malayalam
കോണ്‍ഗ്രസ് അങ്ങനെ ചെയ്തില്ലേ

കോണ്‍ഗ്രസ് അങ്ങനെ ചെയ്തില്ലേ

കഴിഞ്ഞ ആറ് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് ഓരോ പ്രതിസന്ധി ഘട്ടത്തിലും ബിജെപിക്ക് തുണയായത് കഴിഞ്ഞ 70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ആണ്. വര്‍ഗീയ കലാപങ്ങള്‍ മുതല്‍ സര്‍ക്കാരുകളെ അട്ടിമറിച്ചത് വരെ ഉളള കോണ്‍ഗ്രസിന്റെ ചരിത്രം ഒട്ടും മോശമല്ലെന്നാണ് ആക്ഷേപം. ഏത് വിമര്‍ശനത്തിന് അന്ന് കോണ്‍ഗ്രസ് അങ്ങനെ ചെയ്തില്ലേ എന്ന ചോദ്യം തിരികെ ചോദിക്കുകയാണ് ബിജെപിയുടെ പതിവ്. അര്‍ണബ് വിഷയത്തിലും കോണ്‍ഗ്രസ് ബിജെപിക്ക് അത്തരത്തില്‍ സഹായം നല്‍കിയിരിക്കുകയാണ്.

English summary
Old questions on Sonia Gandhi tumbled out after 'Arnab Episode'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X