കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് തിരിച്ചടികള്‍ മാത്രം; പാക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്ക്!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന് പിന്നാലെ പാക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് പാകിസ്താനി കലാകാര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് പ്രമേയം പാസാക്കിയത്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദര്‍ക്കും വിലക്ക് ബാധകമാണ്.

ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ 23 അംഗ കമ്മറ്റിയാണ് പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച് അനുമതി നേടിയത്. ഉറി ഭീകരാക്രമണത്തിന് ശേഷം പാക് കലാകാരന്മാര്‍ ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ പാക് താരങ്ങളെ വച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍ക്ക് ഈ പ്രമേയം ബാധകമല്ലെങ്കിലും പുതിയ കരാറുകള്‍ ഒപ്പുവയ്ക്കുന്നതിന് വിലക്കുണ്ട്.

pakistanflag

ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 18 ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള ഐഎംപിപിഎയുടെ നീക്കം പാക് ഗായകന്‍ റാഹത്ത് ഫത്തേഹ് അലി ഖാന്‍ അവഗണിച്ചതാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ഭീകരാക്രമണത്തില്‍ അപലപിക്കാനുമുള്ള ശ്രമം തടഞ്ഞത് ഐഎംപിപിഎ അംഗങ്ങള്‍ക്കിടയില്‍ നേരത്തെ തന്നെ അസ്വാരസ്യമുണ്ടാക്കിയിരുന്നു.

English summary
Oldest and largest film producers body in India bans Pakisthan artists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X