Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാരെയും വെടിവെച്ചു കൊല്ലണമെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ്

ദില്ലി: തീവ്രവാദികളെ മാത്രമല്ല, അവരെ പിന്തുയ്ക്കുന്ന ഇന്ത്യക്കാരെയും വെടിവെച്ചുകൊല്ലണമെന്ന് ഒളിമ്പിക്സ് മെഡല്‍ ജേതാവായ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് രൂക്ഷമായ പ്രതികരണവുമായി താരം ട്വിറ്ററില്‍ രംഗത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്താണ് യോഗേശ്വറിന്‍റെ ട്വീറ്റ്.

 yogi

തിരിച്ചടി നല്‍കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അമേരിക്കയും ഇസ്രായേലും നടത്തുന്നത് പോലുള്ള മറുപടിയാണ് ഇന്ത്യയും നല്‍കേണ്ടത്. ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാവണം ആ തിരിച്ചടി. ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെയും വെടിവെച്ചു കൊല്ലണം. അതു മാത്രമാണ് പോംവഴിയെന്നും യോഗേശ്വര്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഭീകരാക്രമണത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം, പക്ഷെ ഇത്തവണ ചര്‍ച്ച ഒരു മേശക്കിരുവശവും ഇരുന്നല്ല, അതു യുദ്ധക്കളത്തിലാണ് വേണ്ടത്. ഇത്രത്തോളം സഹിച്ചത് മതിയെന്നായിരുന്നു ഗംഭീര് ട്വിറ്ററില്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+