Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ സ്ത്രീകളെ അപമാനിക്കുന്നു; പരാതിയുമായി ഐശ്വര്യ റായ്?

മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസഡറാക്കിയ തീരുമാനത്തിനെതിരെ ഇന്ത്യയുടെ പലഭാഗത്തുനിന്നും പ്രതിഷേധം തുടരുകയാണ്. വിഷയത്തില്‍ ബോളിവുഡ് നടിയും മുന്‍ കാമുകിയുമായ ഐശ്വര്യ റായ് സല്‍മാന്‍ ഖാനെതിരെ രംഗത്തെത്തിയതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.

നടനെ അംബാസഡറാക്കാനുള്ള തീരുമാനം തെറ്റാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഐശ്വര്യ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാന്‍ പദവിക്ക് ഒട്ടും യോജിച്ചയാളല്ലെന്നും സ്്ത്രീകളോട് മാന്യമായി പെരുമാറാന്‍ പോലും അറിയാത്തയാളെന്നും ഹര്‍ജിയില്‍ ഐശ്വര്യ പറയുന്നതായാണ് ചില മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒട്ടേറെ സ്ത്രീകളോട് സല്‍മാന്‍ ഖാന്‍ മാന്യമല്ലാതെ പെരുമാറിയതായും പറയുന്നു. അതേസമയം, ഇത്തരമൊരു പരാതി വാസ്തവമാണോ എന്ന കാര്യത്തില്‍ ഐശ്വര്യ പ്രതികരിച്ചിട്ടില്ല.

sailma-aiswarya

അതിനിടെ, സല്‍മാനെ പിന്തുണച്ച് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി രംഗത്തെത്തിയിട്ടുണ്ട്. സല്‍മാന്‍ പദവിക്ക് യോജിച്ച വ്യക്തിയാണെന്നും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ തീരുമാനത്തില്‍ തെറ്റുകാണാന്‍ കഴിയുന്നില്ലെന്നും ഹേമ മാലിനി വ്യക്തമാക്കി. സല്‍മാന്‍ ഖാനെതിരെ ഓണ്‍ലൈന്‍ വഴി കൂട്ട ഒപ്പശേഖരണം നടക്കുന്നതിനിടെയാണ് ഹേമ മാലിനിയുടെ പിന്തുണ.

നേരത്തെ ഗുസ്തി താരം യോഗേശ്വര്‍ ദത്തും അത്‌ലറ്റ് ആയിരുന്ന മില്‍ഖാ സിങ്ങും സല്‍മാന്റെ നിയമനത്തിനെതിരെ പ്രതികരിച്ചിരുന്നു. ബോളിവുഡില്‍ നിന്നും സ്‌പോര്‍ട്‌സിന് പ്രചാരം നല്‍കാന്‍ ആളെത്തേണ്ടതില്ലെന്നും മുന്‍ താരങ്ങളെ ആരെയെങ്കിലും അംബാസഡറാക്കിയാല്‍ മതിയെന്നുമാണ് ഇവരുടെ അഭിപ്രായം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+