പീഡനശ്രമം; ഡ്രൈവറെ മേരികോം ഇടിച്ചൊതുക്കി
ദില്ലി: പതിനെട്ടാം വയസ്സില്‍ തന്നെ പീഡിപ്പിക്കാന്‍ വേണ്ടി ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ശ്രമം നടത്തിയെന്ന് ഒളിംപ്യന്‍ മേരി കോം. ഞായറാഴ്ച പള്ളിയില്‍ പോകാന്‍ വേണ്ടി ഓട്ടോറിക്ഷയില്‍ കയറിയ തന്നെ ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് ചാംപ്യന്‍ ബോക്സര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ മേരി കോമിന്റെ അടുത്തുണ്ടോ അക്രമിയുടെ വേല ചെലവാകുന്നു. അയാളെ കായികമായി കീഴടക്കാന്‍ തനിക്ക് സാധിച്ചു എന്നും ഫിക്കി ലേഡീസ് ഓര്‍ഗനൈസേഷനില്‍ സംസാരിക്കവേ മേരി കോം പറഞ്ഞു.
താന്‍ ശാരീരികമായി കരുത്തയായതുകൊണ്ടാണ് അക്രമിയെ എതിരിടാന്‍ സാധിച്ചത്. എന്നാല്‍ എല്ലാവരുടെയും സ്ഥിതി തന്റേത് പോലെ ആയിരിക്കില്ല. സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ കരുതലോടെയിരിക്കണം എന്ന സന്ദേശമാണ് ആ സംഭവം എനിക്ക് തന്നത്. രാജ്യത്തെ സ്ത്രീ സുരക്ഷയുടെ ഇന്നത്തെ സ്ഥിതിയില്‍ മേരി കോം ആശങ്ക പ്രകടിപ്പിച്ചു.

പീഡനശ്രമങ്ങള്‍ ചെറുക്കാന്‍ വേണ്ടി സ്ത്രീകള്‍ ശാരീരികമായി കരുത്തരാകുകയാണ് വേണ്ടത്. ആക്രമണങ്ങളെ എതിരിടാന്‍ വേണ്ടി ഫിസിക്കല്‍ ട്രെയിനിംഗ് ശീലിക്കണം. പീഡനശ്രമങ്ങളെ പേടികൂടാതെ എതിര്‍ക്കാന്‍ പഠിക്കണം. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിക്കുന്ന അക്രമങ്ങള്‍ ചെറുക്കാന്‍ വേണ്ടി മേരി കോം അടുത്തിടെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയിരുന്നു.
സ്ത്രീകളെ സ്വയം സംരക്ഷിക്കാന്‍ ഒരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ ഫീമെയില്‍ ഫൈറ്റ് ക്ലബ്ബിന് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് മേരി കോം. ആറ് തവണ ലോക ബോക്സിംഗ് ജേതാവായിട്ടുണ്ട് മേരി കോം എന്ന മണിപ്പൂരുകാരി. സ്ത്രീകളെ നോക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്. അവര്‍ ദുര്‍ബലരാണ് എന്ന് കരുതിയാണ് അക്രമികള്‍ ഉപദ്രവിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല എന്ന് തെളിയിച്ചുകൊടുക്കണം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications