കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ല്‍ മായാവതി പ്രധാനമന്ത്രിയാകും, ചൗത്താലയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണിയൊരുങ്ങുന്നു!!

Google Oneindia Malayalam News

സോണിപത്ത്: പ്രതിപക്ഷ ഐക്യത്തെ കൂട്ടിച്ചേര്‍ക്കാനൊരുങ്ങി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താല. ഇത്തവണ ബിഎസ്പി അധ്യക്ഷ മായാവതിയെ പ്രധാനമന്ത്രിയാക്കാനുറച്ചാണ് ചൗത്താല നീക്കങ്ങള്‍ നടത്തുന്നത്. അതേസമയം ചൗത്താലയുടെ നീക്കങ്ങള്‍ ബിജെപിക്ക് മാത്രമല്ല കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസ്, ബിജെപി ഇതര മൂന്നാം മുന്നണിയാണ് ചൗത്താല ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേലയും മായാവതിയെ പ്രദാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതിന് അനുകൂല നിലപാടാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും ഇനി മായാവതിയുടെ കാലമാണ് വരാന്‍ പോകുന്നതെന്നും ചൗത്താല പറയുന്നു.

1

അതേസമയം ദേശീയ കക്ഷികളുമായി അദ്ദേഹം ചര്‍ച്ച നടത്തി കഴിഞ്ഞെന്നാണ് സൂചന. പക്ഷേ കോണ്‍ഗ്രസില്ലാതെ ഈ സഖ്യം എത്രത്തോളം വിജയം കാണുമെന്ന ആശങ്ക മറ്റ് പാര്‍ട്ടികള്‍ പങ്കുവെച്ചിട്ടുണ്ട്. അധ്യാപക റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുകയാണ് ഓം പ്രകാശ് ചൗത്താല. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് പരോള്‍ ലഭിച്ചത്. തന്റെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പാര്‍ട്ടി ബിഎസ്പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അഴിക്കുള്ളിലാക്കിയത് കോണ്‍ഗ്രസാണ്. അതിനുള്ള ഗൂഢാലോചന അവരുടെ നേതാക്കളാണ് തയ്യാറാക്കിയത്. ഞാന്‍ ജയിലിലായാല്‍ പാര്‍ട്ടി തകരുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്ന് പ്രവര്‍ത്തകര്‍ തന്നെ തെളിയിച്ചെന്നും ചൗത്താല പറയുന്നു.

മായാവതിയെ തന്റെ റാലിയിലേക്ക് ചൗത്താല ക്ഷണിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലായത് കൊണ്ട് വരാനാവില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഹരിയാനയില്‍ ഒരുമിച്ച് മത്സരിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം ചൗത്താലയുടെ വരവ് ഹരിയാനയില്‍ ബിജെപിയുടെ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാണ്. അവിടെ കരുത്തനായ നേതാവാണ് അദ്ദേഹം. ഹരിയാനയിലും യുപിയിലും മൂന്നാം മുന്നണിയെ ശക്തിപ്പെടുത്താന്‍ ചൗത്താലയ്ക്ക് സാധിക്കുമെന്നാണ് നിഗമനം.

വ്യാപം കേസ് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സ് സ്ഥാനാര്‍ത്ഥികള്‍.... ബിജെപിക്ക് തിരിച്ചടി!വ്യാപം കേസ് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സ് സ്ഥാനാര്‍ത്ഥികള്‍.... ബിജെപിക്ക് തിരിച്ചടി!

ശബരിമല പിണറായി വിജയന്റെ വാട്ടർലൂ ആകും? കേരളം പിടിക്കാൻ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ; കോൺഗ്രസിന്റെ കളിശബരിമല പിണറായി വിജയന്റെ വാട്ടർലൂ ആകും? കേരളം പിടിക്കാൻ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ; കോൺഗ്രസിന്റെ കളി

English summary
om prakash chautaa will unite opposition for mayawati
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X