ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍; രാജേന്ദ്ര അര്‍ലേക്കർ തമിഴ്നാട്ടിലേക്ക്
ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സിക്കിം ഗവര്‍ണറായ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തമിഴ്‌നാട് മുഴുവൻ സമയ ഗവർണറായും നിയമിച്ച് രാഷ്ട്രപതി ദ്രൌപതി മുർമു ഉത്തരവിറക്കി.
ബ്രിജ് റാം മോഹനണ് പുതിയ ഒഡീഷ ഗവര്‍ണർ. ഡോ, സുധ യാദവിനെ കര്‍ണാടക ഗവര്‍ണറായും സിക്കിം ഗവര്‍ണറായി ദുഷ്യന്ത് ഗൗതമിനെ നിയമിച്ചു.

അർലേക്കർ തമിഴ്നാട് മുഴുവൻ സമയ ഗവർണർ
തമിഴ്നാട് ഗവർണറായിരുന്ന ആർഎൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചതോടെ
കഴിഞ്ഞ മാർച്ച് മുതൽ തമിഴ്നാടിൻ്റ താത്കാലിക ചുമതല അർലേക്കറിനായിരുന്നു. പുതിയ ഉത്തരവോടെ അർലേക്കറിന് തമിഴ്നാടിൻ്റെ മുഴുവൻ സമയ ഗവർണറാകും. മുൻ ഗോവ അസംബ്ലി സ്പീക്കറായിരുന്നു അർലേക്കർ. ഹിമാചലിൻ്റേയും ബിഹാറൻ്റേയും ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം അർലേക്കറിന് പകരം എത്തുന്ന മാതുർ രാജസ്ഥാനിൽ നിന്നുള്ള മുൻ ബിജെപി എം.പിയാണ്. 2024 ൽ സിക്കിം ഗവർണറായിരുന്നു. മാതൂറിന് പകരം ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ ദുഷ്യന്ത് ഗൗതമിനാണ് സിക്കിമിൻ്റെ പുതിയ ചുമതല
പുതിയ ഗവർണർമാർ
പലാമുവിൽ നിന്നുള്ള മുൻ ലോക്‌സഭാ എം.പിയാണ് പുതിയ ഒഡീഷ ഗവർണറായ
ബ്രജ് മോഹൻ റാം . ഹരി ബാബു കംഭംപതിക്കാണ് ഇപ്പോഴത്തെ ഗവർണർ. 2025ലാണ് ഇദ്ദേഹം ഒഡീഷയുടെ ചുമതലയിലെത്തുന്നത്.
താവർചന്ദ് ഗെഹ്‌ലോട്ടിന് പകരക്കാരിയായാണ്
മഹേന്ദ്രഗഢിൽ നിന്നുള്ള മുൻ ബിജെപി എംപിയും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ മുൻ അംഗവുമായ സുധാ യാദവ് കർണാടകയിലേക്ക് എത്തുന്നത്.സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണറാണിവർ. വിഎസ് രമാദേവിയായിരുന്നു കർണാകടയുടെ ആദ്യ വനിത ഗവർണർ.
മധ്യപ്രദേശിലെ ബാലാഘട്ടിൽ നിന്നുള്ള മുൻ ലോക്‌സഭാ എം.പിയാണ് പുതിയ ഉത്തരാഖണ്ഡ് ഗവർണർ ആയ ധാൽ സിംഗ് ബിസെൻ.


Click it and Unblock the Notifications
