കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓം പ്രകാശ് റാവത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണർ...

1977 ഐഎഎസ് ബാച്ചിലെ മദ്ധ്യപ്രദേശ് കേഡർ ഉദ്യോഗസ്ഥനാണ് ഓം പ്രകാശ് റാവത്ത്.

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഓം പ്രകാശ് റാവത്തിനെയും തിരഞ്ഞെടുപ്പ് കമ്മീഷണറായി അശോക് ലവാസയെയും നിയമിച്ചു. ഞായറാഴ്ച വൈകീട്ടോടെയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.

വിജയനെ അറിയാമോ പി വിജയനെ അറിയാമോ? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയല്ല, ഒറ്റയ്ക്കൊരു ചങ്കുള്ള പോലീസ്...വിജയനെ അറിയാമോ പി വിജയനെ അറിയാമോ? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയല്ല, ഒറ്റയ്ക്കൊരു ചങ്കുള്ള പോലീസ്...

''ഞാനും ഒരു സ്ത്രീയാണ്''! പത്ത് വർഷമായി രണ്ട് മനസും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്... പ്രതിഭാ ഹരി''ഞാനും ഒരു സ്ത്രീയാണ്''! പത്ത് വർഷമായി രണ്ട് മനസും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്... പ്രതിഭാ ഹരി

2015 മുതൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായ ഓം പ്രകാശ് റാവത്ത് ജനുവരി 23ന് പുതിയ ചുമതലയേറ്റെടുക്കും. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ അച്ചൽ കുമാർ ജ്യോതി ജനുവരി 22ന് സ്ഥാനമൊഴിയും. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ അശോക് ലവാസ മുൻ സാമ്പത്തിക സെക്രട്ടറിയായിരുന്നു.

electioncommision

1977 ഐഎഎസ് ബാച്ചിലെ മദ്ധ്യപ്രദേശ് കേഡർ ഉദ്യോഗസ്ഥനാണ് ഓം പ്രകാശ് റാവത്ത്. മദ്ധ്യപ്രദേശിലെ വിവിധ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവി വഹിച്ചിട്ടുള്ള അദ്ദേഹം നർമ്മദാ വാലി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ വൈസ് ചെയർമാനായിരുന്നു. മദ്ധ്യപ്രദേശ് എക്സൈസ് കമ്മീഷണർ, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികളിലുടെ റാവത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്. 2015 മുതൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.

English summary
Om Prakash Rawat appointed as the new Chief Election Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X