ബിജെപിയിലേക്കാണെന്ന് സൂചന നല്‍കി ബോളിവുഡ് നടന്‍ ഓംപുരി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ പരിഹസിച്ചും ബോളിവുഡ് നടന്‍ ഓംപുരി. നരേന്ദ്ര മോദിയല്ലാതെ മറ്റൊരു ചോയ്‌സ് ഇപ്പോള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ മറാത്ത്‌വാഡയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഓം പുരി.
നിലവില്‍ മോദിയല്ലാതെ മറ്റൊരു സാധ്യത മുന്നിലില്ല. കോണ്‍ഗ്രസുകാര്‍ രാജ്യത്തിനു പ്രതീക്ഷ നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധി മകനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ എന്താണ് മകന്റെ പ്രായം, പ്രവര്‍ത്തി പരിചയം, എന്താണ് മകന്‍ പറയുന്നത്. രാജ്യത്തെ ജനങ്ങള്‍ വിഡ്ഡികളല്ലെന്നും ഓംപുരി പറഞ്ഞു.

പ്രണാബ് മുഖര്‍ജി നല്ല നേതാവും പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ളയാളുമായിരുന്നു. അദ്ദേഹത്തെ പ്രസിഡന്റാക്കി. ഇപ്പോള്‍ മകനെ പ്രധാനമന്ത്രിയാക്കാനാണ് സോണിയയുടെ ശ്രമം. പതിനഞ്ചുവര്‍ഷം സോണിയാ ഗാന്ധിയുടെ പാവയായിരുന്നു മന്‍മോഹന്‍ സിംഗ്. ജനങ്ങളെ നോക്കുകയോ സംസാരിക്കുകയോ ചെയ്യുകപോലും ചെയ്യാത്തയാളായിരുന്നു മന്‍മോഹനെന്നും ഓംപുരി കുറ്റപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലൊന്നായ മറാത്ത്‌വാഡയെക്കുറിച്ചാണ് ഓംപുരിയുടെ പുതിയ സിനിമ. ഒരു കര്‍ഷകനായാണ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നത്. ഒട്ടേറെപ്പേര്‍ പ്രദേശത്ത് ആത്മഹത്യ ചെയ്തിരുന്നു. കര്‍ഷകരുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ മുന്നിലെത്തിക്കാന്‍ സിനിമ സഹായകരമാകുമെന്ന് ഓംപുരി പറഞ്ഞു. രാജ്യത്തെ എംപിമാരെല്ലാം സിനിമ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications