Get Updates
Get notified of breaking news, exclusive insights, and must-see stories!

'സല്‍മാന്‍ ഖാന് എയ്ഡ്‌സ്... വിവാഹം കഴിക്കാത്തത് ഇക്കാരണം കൊണ്ട്'... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട സ്വാമി ഓം ആണ് സല്‍മാന്‍ ഖാനെതിരെ രംഗത്ത് വന്നിരിക്കുന്നത്

മുംബൈ: സല്‍മാന്‍ ഖാന്‍ ഇപ്പോഴും ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചലര്‍ ആയി തുടരുകയാണ്. എന്തുകൊണ്ടാണ് സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തത് എന്ന് പലതവണ പലരും ചോദിച്ചിട്ടുണ്ട്.

എന്നാല്‍ ഏവരേയും ഞെട്ടിപ്പിക്കുന്ന ഒരു 'വെളിപ്പെടുത്തലാണ്' ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിന്റെ മസില്‍ ഖാന്‍ സല്‍മാന്‍ 'എയ്ഡ്‌സ്' രോഗിയാണ് എന്നാണ് ആ വെളിപ്പെടുത്തല്‍.

കാര്യങ്ങള്‍ അതില്‍ അവസാനിക്കുന്നില്ല. സല്‍മാന്‍ ഖാന് ലണ്ടനില്‍ ഒരു ഭാര്യയുണ്ടെന്നും ആ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടെന്നും വരെ വെളിപ്പെടുത്തല്‍ തുടരുന്നു. എന്താണ് ഈ വെളിപ്പെടുത്തലിന് പിന്നില്‍...?

അമ്പത് കഴിഞ്ഞ സല്‍മാന്‍ ഖാന്‍ അവിവാഹിതന്‍

അമ്പത്തി ഒന്ന് വയസ്സുണ്ട് സല്‍മാന്‍ ഖാന്. ഒരു പാട് ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സല്‍മാന്‍ ഖാന്‍ എന്തുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.

സല്‍മാന്‍ ഖാന് എയ്ഡ്‌സ് ആണ്!!!

സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന് കാരണം എയ്ഡ്‌സ് രോഗ ബാധിതന്‍ ആയതുകൊണ്ടാണ് എന്നാണ് വെളിപ്പെടുത്തല്‍. ബിഗ് ബോസ് 10 ല്‍ നിന്ന് പുറത്താക്കപ്പെട്ട സ്വാമി ഓം ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പുറത്താക്കിയതിന്റെ ചൊരുക്ക്

സ്വാമി ഓമിനെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് ബിഗ് ബോസ് 10 ല്‍ നിന്ന് പുറത്താക്കിയത്. സല്‍മാന്‍ ഖാന്‍ ആണ് ബിഗ് ബോസ് 10 ന്റെ അവതാരകന്‍. സല്‍മാന്‍ ഖാനോടുള്ള ദേഷ്യമാണ് ഇത്തരം ആരോപണങ്ങളിലൂടെ സ്വാമി ഓം പ്രകടിപ്പിക്കുന്നത് എന്നാണ് ആക്ഷേപം.

സല്‍മാന് വേറെ ഭാര്യയുണ്ട്

സല്‍മാന്‍ ഖാന്‍ ലണ്ടനില്‍ രഹസ്യമായി ഒരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് സ്വാമി ഓമിന്റെ മറ്റൊരു വെളിപ്പെടുത്തല്‍ ഈ ബന്ധത്തില്‍ സല്‍മാന് ഒരു പെണ്‍കുട്ടിയും ഉണ്ടത്രെ.

ബിഗ് ബോസ്സില്‍ സംഭവിച്ചത്

സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വാമി ഓം ഉന്നയിക്കുന്നത്. സിഗററ്റ് വലിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ താന്‍ സല്‍മാന്‍ ഖാനെ മുഖമടച്ച് അടിച്ചുവെന്ന് വരെ സ്വാമി ഓം പറയുന്നുണ്ട്.

ഹിന്ദു മഹാസഭയേക്കാള്‍ വലിയ സേന

ഹിന്ദു മഹാസഭയേക്കാള്‍ വലിയ സേന തനിക്കുണ്ടെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത് എന്നാണ് സ്വാമി ഓം പറയുന്നത്. ആ സേനയെകുറിച്ച് കേട്ടാല്‍ ഒരുപക്ഷേ സല്‍മാന്‍ പോലും ഞെട്ടും.

ഐഎസ്‌ഐ ഏജന്റ് ആണത്രെ സല്‍മാന്‍

ഹാഫിസ് സയ്യിദും ദാവൂദ് ഇബ്രാഹിമും മസൂദ് അസറും അബു സലീമും എല്ലാം തന്റെ സുഹൃത്തുക്കളാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞുവെന്നാണ് ഓം സ്വാമി പറയുന്നത്. താന്‍ സ്വയം ഒരു ഐഎസ്‌ഐ ഏജന്റ് ആണെന്ന് കൂടി സല്‍മാന്‍ ഖാന്‍ പറഞ്ഞത്രെ.

ബിഗ് ബോസ് സെറ്റ് തീയിട്ട് നശിപ്പിക്കും

ജനുവരി 27 ന് സല്‍മാന്‍ ഖാനെതിരെ ഒരു റാലി നടത്തുമെന്ന ഭീഷണിയും സ്വാമി ഓം ഉയര്‍ത്തിയിട്ടുണ്ട്. ബിഗ് ബോസിന്റെ സെറ്റ് തല്ലിത്തകര്‍ത്ത് തീയിടുമെന്നും ഉണ്ട് സ്വാമിയുടെ ഭീഷണി.

ബിജെപിക്കാരനായ സ്വാമി ഓം

താന്‍ ഒരു ബിജെപിക്കാരാനാണെന്നാണ് സ്വാമി ഓം സ്വയം അവകാശപ്പെടുന്നത്. നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് വരെ ഉണ്ട് സ്വാമിയുടെ അവകാശവാദം.

സ്വയം പ്രഖ്യാപിത ആള്‍ദൈവം

ഒരു സ്വയം പ്രഖ്യാപിത ആള്‍ ദൈവം ആണ് സ്വാമി ഓം എന്നറിയപ്പെടുന്ന ഓംജി. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ ബിഗ് ബോസ് 10 ല്‍ നിന്ന് പുറത്താക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+