പ്രണയം വീട്ടില്‍ അറിഞ്ഞു; 34 കാരിയായ വിവാഹിത ജീവനൊടുക്കി; പേടിച്ച് കാമുകനും ആത്മഹത്യ ചെയ്തു
കാമുകനുമായുള്ള ബന്ധം പുറത്തറിഞ്ഞതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

കോയമ്പത്തൂര്‍: പ്രണയത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ആളുകളുടെ വാർത്തകൾ ഒരുപാട് നമ്മൾ വായിച്ചുകാണും. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. പ്രണയത്തിലായിരുന്ന 34 കാരിയും 49 കാരനമാണ് മരിച്ചിരിക്കുന്നത്.
കാമുകി മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ കാമുകനും ആത്മഹത്യ ചെയ്യുകയായിരുന്നു. കാമുകനുമായുള്ള ബന്ധം പുറത്തറിഞ്ഞതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂര്‍ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഫോട്ടോയും വീഡിയോയും..
യുവതിയുടെ ചില ഫോട്ടോകളും വീഡിയോകളും കാമുകന്റെ കയ്യിൽ ഉണ്ടായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ ആറുവര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമുകന്റെ കൈവശമുള്ള യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു, പകരം പണം വേണമെന്ന് ആവശ്യപ്പെട്ടു.

മരിക്കുന്നതിന് മുമ്പ് ഒരു ഫോൺകോൾ...
യുവതി സഹോദരിയെ വിളിച്ചതിന് ശേഷമാണ് യുവതി ജീവനൊടുക്കിയത്. യുവതി വീട്ടിൽ തൂങ്ങിമരിച്ചക്കുകയായിരുന്നു. യുവതിയുടെ മരണവാർത്ത കേട്ട് കാമുകനും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. . യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് പിടിയിലാകുമെന്നുഭയന്ന് കാമുകന്‍ വെള്ളലൂര്‍ സ്വദേശിയായ 49-കാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു,. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.

കാമുകന്റെ ഭീഷണി:
യുവതിയുടെ ബന്ധുക്കൾ അവളുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, രണ്ട് പെൺമക്കൾക്ക് വേണ്ടി അത് അവസാനിപ്പിക്കാൻ അവർ അവളെ ഉപദേശിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു,. ഇതിന് പിന്നാലെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അവൾ പിന്നീട് കാമുകനുമായി ബന്ധം വെച്ചില്ല. ഫെബ്രുവരി ആറിന് കരുമ്പുകടയിലെ യുവതിയുടെ മൂത്ത സഹോദരിയുടെ വീട്ടിൽ കാമുകൻ എത്തി..

മരണം...
നല്ല തുക നൽകിയില്ലെങ്കിൽ യുവതിയുടെ അടുപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം ഭാനുവിന്റെ വീട്ടുകാർ അവളെ ശകാരിച്ചു. വെള്ളിയാഴ്ച രാവിലെ 9.45 ഓടെ ഭാനു തന്റെ മൂത്ത സഹോദരിയെ വിളിച്ച് ജീവിച്ചിരിക്കാൻ നാണക്കേടാണ് എന്നും പറഞ്ഞ് കോൾ വിച്ഛേദിച്ചുവെന്നാണ് റിപ്പോർട്ട്. പിന്നീട് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.












Click it and Unblock the Notifications