കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ; സംസ്ഥാനത്ത് കുടുങ്ങിയ ഒമാൻ സ്വദേശികളെ സ്വദേശത്തേക്ക് യാത്രയാക്കി

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ ഒമാൻ പൗരൻമാരെ സ്വദേശത്തേക്ക് യാത്രയാക്കി. കേരളത്തില്‍ ആയുര്‍വേദ ചികിത്സ അടക്കം വിവിധ ചികിത്സയ്ക്കായി എത്തിയ 48 ഒമാന്‍ സ്വദേശികളാണ് ഒമാൻ എയർ വിമാനത്തിൽ ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ടത്. മാർച്ച് ആദ്യ ആഴ്ച സംസ്ഥാനത്ത് എത്തിയതായിരുന്നു ഇവർ. ലോക്ക് ഡൗണിനെ തുടർന്ന് തിരിച്ച് പോകാനാകാതെ വരികയായിരുന്നു.

ഇവരെ തിരികെ സ്വദേശത്തേക്ക് എത്തിക്കാൻ ഒമാൻ എംബസി ഇടപെട്ടതിനെ തുടർന്ന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോട് കൂടിയാണ് ഇവരുടെ തിരിച്ച് പോക്കിന് വഴിയൊരുങ്ങിയത്. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും മെഡിക്കൽ ചെക്കപ്പുകളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഇവരെ വിമാനത്താവളത്തിൽ എത്തിച്ചത്.

corna2-15

ഇവരെ ഓരോ കാറുകളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചതിന് ശേഷം കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു വിമാനത്തിൽ കയറ്റിയത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള സജ്ജീകരണങ്ങൾ എയർപ്പോർട്ടിൽ ഒരുക്കിയിരുന്നു. കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് പോയശേഷമാകും ഒമാനിലേക്കുള്ള ഇവരുടെ മടക്കം.

നേരത്തേ കേരളത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരൻമാരെ സംസ്ഥാന ടൂറിസം വകുപ്പിന്‍റെയും ജര്‍മന്‍ എംബസിയുടെയും ശ്രമഫലമായി പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് യാത്രയാക്കിയിരുന്നു. ദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കാന്‍ എല്ലാ ജില്ലയിലും കേരള ടൂറിസം ഹെല്‍പ് ഡെസ്കുകള്‍ ആരംഭിച്ചിരുന്നു.

വെറ്റ് മാര്‍ക്കറ്റ് പൂട്ടി ഷെന്‍സെന്‍... ചൈനയില്‍ കൊറോണ പേടി, പട്ടിയും പൂച്ചയുമില്ല, നിരോധനം ഇങ്ങനെവെറ്റ് മാര്‍ക്കറ്റ് പൂട്ടി ഷെന്‍സെന്‍... ചൈനയില്‍ കൊറോണ പേടി, പട്ടിയും പൂച്ചയുമില്ല, നിരോധനം ഇങ്ങനെ

ഒന്‍പതാം നമ്പറിന്റെ ഹിന്ദുത്വ തിയറിയുമായി ശശി തരൂര്‍;പുതിയ ടാസ്‌ക് വന്നിട്ടുണ്ടെന്ന് തപ്‌സിഒന്‍പതാം നമ്പറിന്റെ ഹിന്ദുത്വ തിയറിയുമായി ശശി തരൂര്‍;പുതിയ ടാസ്‌ക് വന്നിട്ടുണ്ടെന്ന് തപ്‌സി

അഭിമാന നേട്ടം സ്വന്തമാക്കി കേരളം; 93 കാരനായ തോമസും ഭാര്യയും അശുപത്രി വിട്ടു, നഴ്സിനും രോഗം ഭേദമായിഅഭിമാന നേട്ടം സ്വന്തമാക്കി കേരളം; 93 കാരനായ തോമസും ഭാര്യയും അശുപത്രി വിട്ടു, നഴ്സിനും രോഗം ഭേദമായി

English summary
Oman citizen's sent back to native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X