കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലെ പ്രവാസി സർക്കാർ ജീവനക്കാർക്ക് പരിഷ്കാരം: സൌജന്യ ചികിത്സയിൽ നിയന്ത്രണം!!

Google Oneindia Malayalam News

മസ്കറ്റ്: സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് നൽകുന്ന സൌജന്യ ചികിത്സാ നയത്തിൽ ചില മാറ്റങ്ങൾ വരുത്തി സർക്കാർ. ഡോ. സിവിൽ സർവീസ് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് തൊഴിൽ മന്ത്രി മഹാദ് ബിൻ സെയ്ദ് ബിൻ അലി ബാവോയ്നാണ് ഞായറാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 19 തരം അസുഖങ്ങൾക്ക് സൌജന്യ ചികിത്സയോ സൌജന്യ മരുന്നുകളോ ലഭിക്കില്ലെന്ന് മന്ത്രി ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്‌ളാറ്റില്‍ നിന്ന്‌ വീണ്‌ ജോലിക്കാരി മരിച്ച സംഭവം; ദുരൂഹത നീക്കണമെന്ന അവശ്യവുമായി വനിത കമ്മിഷന്‍ഫ്‌ളാറ്റില്‍ നിന്ന്‌ വീണ്‌ ജോലിക്കാരി മരിച്ച സംഭവം; ദുരൂഹത നീക്കണമെന്ന അവശ്യവുമായി വനിത കമ്മിഷന്‍

ഹൃദയ ശസ്ത്രക്രിയ, അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയ, അർബുദ മുഴകളുടെ ചികിത്സ, കരൾ വീക്കം, വന്ധ്യത, ഹോമോഡയാലിസിസ്, കൃത്രിമ അവയവ മാറ്റിവെക്കൽ, എല്ലാത്തരം ഡയഗ്നോസ്റ്റിക്, കാർഡിയാക് ചികിത്സകളും ശ്വാസകോശത്തിലെ ഫൈബ്രോയിഡ്, മുഖക്കുരു, അൽഷിമേഴ്സ്, ദന്തചികിത്സ എന്നിവ ഇനി വിദേശികളായ സർക്കാർ ജീവനക്കാർക്ക് സൌജന്യമായി ലഭിക്കില്ല.

 doctors1-159

സോറിയാസിസ്, വാതം, ആസ്തമ എന്നീ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കുള്ള മരുന്നുകളും റെറ്റിനോപ്പതി ചികിത്സയ്ക്കുള്ള മരുന്നുകളും ഇതോടെ ഈ ഗണത്തിൽപ്പെടുന്നതിനാൽ സൌജന്യമായി ലഭിക്കില്ല. വൃക്കരോഗികളിൽ ഡയലാസിസിന് മുമ്പ് ഉപയോഗിക്കുന്ന മരുന്നുകളും ഇൻസുലിന്റെ വിഭാഗത്തിൽപ്പെട്ട മരുന്നുകളും ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോട്ടിലിനം എന്ന മരുന്നും ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്ഥിരമായതോ താൽക്കാലികമോ ആയ കരാറുകളിൽ സുൽത്താനേറ്റിൽ സർക്കാർ മേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രവാസികൾക്കാണ് ഇത് ബാധകമായിരിക്കുകയെന്നാണ് ഔദ്യോഗിക ഗസറ്റിൽ പറയുന്നത്. ഒമാനികളല്ലാത്തവർക്കുള്ള സൌജന്യ ചികിത്സയിൽ ഒഴിവാക്കിയ പട്ടിക 11ൽ നിന്ന് 19 ആക്കി ഉയർത്തിയതായും പറയുന്നു.

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

English summary
Oman made Changes in free treatment of expat employees in public sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X