കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ ചായ; അയ്യര്‍ വെട്ടിലാകുമോ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ സൂക്ഷിക്കുന്ന മാടമ്പി മാനസികാവസ്ഥയാണ് നരേന്ദ്ര മോഡിക്കെതിരായ മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയിലൂടെ കാണുന്നതെന്ന് ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. ബി ജെ പി ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഒരു ചായക്കച്ചവടക്കാരന് പോലും ബി ജെ പിയില്‍ പ്രധാനാമന്ത്രി സ്ഥാനാര്‍ഥിയാകാം. എന്നാല്‍ കോണ്‍ഗ്രസില്‍ ഒരു വീട്ടുകാര്‍ക്ക് പ്രധാനമന്ത്രിയാകാനോ പ്രധാനമന്ത്രിയെ തീരുമാനിക്കാനോ സാധിക്കൂ.

നരേന്ദ്രമോഡിക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പ്രധാനമന്ത്രിയാകാന്‍ പറ്റില്ലെന്നും വേണമെങ്കില്‍ കോണ്‍ഗ്രസ് സമ്മേളന് സ്ഥലത്ത് ചായ വില്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാം എന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന. അയ്യരുടെ പ്രസ്താവനയ്‌ക്കെതിരെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തുവന്നിട്ടുണ്ട്. മോഡിയുമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും മണിശങ്കര്‍ അയ്യരുടെ പ്രസ്താവന അല്‍പത്തമായിപ്പോയി എന്നാണ് ഒമറിന് അഭിപ്രായം.

mani-shankar

മോഡിക്ക് ഒരുപാട് കുറവുകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ ലളിതജീവിതം അഭിനന്ദിക്കപ്പെടേണ്ടതാണ്. അതിനെ കളിയാക്കുന്നത് കോണ്‍ഗ്രസ് ക്യാംപെയ്‌ന് സഹായകമാവില്ലെന്നും ഒമര്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ എഴുതി. മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്‌ക്കെതിരെ മറ്റ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍ വിവാദപ്രസ്താവന തിരുത്തുന്ന പ്രശ്‌നമില്ലെന്ന് മണിശങ്കര്‍ അയ്യര്‍ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ചായവിറ്റ് നടന്നു എന്ന് മോഡി എപ്പോഴും എടുത്തുപറയുന്നത് കൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞത്. പ്രധാനമന്ത്രിയാകാനുള്ള യോഗ്യത ചായവില്‍ക്കലല്ല. മറ്റൊരു നേട്ടവും എടുത്തുപറയാന്‍ ഇല്ലാത്തത് കൊണ്ടാണ് മോഡി എപ്പോഴും ഇത് തന്നെ പറയുന്നത്. രാജകുമാരന്‍ എന്ന് വിളിച്ചതിന് ആദ്യം മോഡി രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയട്ടെ, എന്നിട്ടാവാം ബാക്കിയെല്ലാം - ടൈംസ് നൗ ചാനലില്‍ അയ്യര്‍ പറഞ്ഞു.

English summary
Omar Abdullah and Rajnath Singh slams Mani Shankar Aiyar for mocking Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X