കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹബൂബ മുഫ്തിയുമായി വാഗ്വാദം: ഒമര്‍ അബ്ദുള്ളയെ ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റും, ബിജെപിയുടെ പേരില്‍!

Google Oneindia Malayalam News

ശ്രീനഗര്‍: പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുമായുള്ള വാഗ്വാദത്തെ തുടര്‍ന്ന് ഒമര്‍ അബ്ദുള്ളയെ ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റി. കഴിഞ്ഞ ആഴ്ച മുതല്‍ ഹരിനവാസ് പാലസില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇരുവരെയും ഒരേ സ്ഥലത്ത് താമസിപ്പിക്കാനാവില്ലെന്ന് അധികൃതരാണ് വ്യക്തമാക്കിയത്. ജമ്മു കശ്മീര്‍ ബിജെപിക്ക് ലഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളോടെയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.

ആശ്വാസമായി മഴക്ക് ശമനം: മരിച്ചവരുടെ എണ്ണം 76 ആയി, പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നുആശ്വാസമായി മഴക്ക് ശമനം: മരിച്ചവരുടെ എണ്ണം 76 ആയി, പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നു

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വെക്കുന്നതിന് തൊട്ടുമുമ്പാണ് മെഹബൂബയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. രണ്ട് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ നൂറോളം രാഷ്ട്രീയ നേതാക്കളെയാണ് ഇതിന് മുമ്പായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ആഗസ്ത് നാലിന് അര്‍ധരാത്രിയോടെയാണ് ജമ്മു കശ്മീരില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ക്രമസമാധാന പാലനത്തിനായി കൊണ്ടുവന്നത്. കശ്മീര്‍ പോലീസിന് പുറമേ കേന്ദ്ര സേനയും അര്‍ധ സൈനികരും ഇതിന്റെ ഭാഗമായി കശ്മീരില്‍ നിലയുറപ്പിച്ചിരുന്നു.

 മുഫ്തി സയീദ്- ബിജെപി സഖ്യം!!

മുഫ്തി സയീദ്- ബിജെപി സഖ്യം!!



2015നും 2018നും ഇടയില്‍ മുഫ്തി മുഹമ്മദ് സയീദ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതുകൊണ്ടാണ് ബിജെപി കശ്മീരില്‍ വേരുറപ്പിക്കുന്നതെന്നാണ് ഒമര്‍ മെഹബൂബക്കെതിരെ മുന്നോട്ടുവയ്ക്കുന്ന വാദം. ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട് ഉദ്യോഗസ്ഥനാണ് ഇക്കാര്യക്കെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.

ഓര്‍മിപ്പിച്ചത് മന്ത്രിയായിരുന്നുവെന്ന്

ഓര്‍മിപ്പിച്ചത് മന്ത്രിയായിരുന്നുവെന്ന്


ബിജെപി അടല്‍ ബിഹാരി വാജ്പേയ്ക്ക് കീഴിലായിരിക്കെ നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്നാണ് മെഹബൂബ മുഫ്തി ചൂണ്ടിക്കാണിക്കുന്നത്. നിങ്ങള്‍ വാജ് പേയ് സര്‍ക്കാരില്‍ ആഭ്യന്തരകാര്യ സഹമന്ത്രി പോലുമായിരുന്നുവെന്നും മെഹബൂബ ശബ്ദമുയര്‍ത്തി പറഞ്ഞുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസി‍ന്റും മെഹബൂബയും തമ്മിലുള്ള മൂലകാരണം ബിജെപിയുമായി സഖ്യമുണ്ടാക്കിയതും ബിജെപിക്ക് കശ്മീരില്‍ സ്വാധീനമുണ്ടാക്കിയതും തന്നെയാണ്. 1947ല്‍ ജമ്മു കശ്മീരിനെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്ത ഒമറിന്റെ മുത്തച്ഛന്‍ ഷേക്ക് അബ്ദുള്ളയെക്കുറിച്ചും മെഹബൂബ പരാമര്‍ശിച്ചു. കാര്യങ്ങള്‍ ഇത്തരത്തില്‍ പരസ്യ വാഗ്വാദത്തിലേക്ക് എത്തിയതോടെയാണ് ഇരുവരെയും വെവ്വേറെ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കശ്മീര്‍ ഭരണകൂടം തീരുമാനമെടുത്തത്.

മാറ്റിയത് സ്പ്ലെന്‍ഡിഡ് ഹട്ടിലേക്ക്

മാറ്റിയത് സ്പ്ലെന്‍ഡിഡ് ഹട്ടിലേക്ക്


ജമ്മു കശ്മീരിലെ ചെസ്മാഷാഹിയിലെ സ്പ്ലെന്‍ഡിഡ് ഹട്ട് എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ഒമര്‍ അബ്ദുള്ളയെ മാറ്റിയിട്ടുള്ളത്. മഹാദേവ് പര്‍വ്വതത്തിന്റെ താഴ്ഭാഗത്താണ് സ്പ്ലെന്‍ഡിഡ് ഹട്ട്. മെഹബൂബ ഗുപ്കര്‍ റോഡിലെ മജസ്റ്റിക് ഫെയര്‍വ്യൂ ബംഗ്ലാവിനോട് ചേര്‍ന്ന ഹരി നിവാസില്‍ തന്നെ തുടരും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെഹബൂബയുടെ ഔദ്യോഗിക വസതിയും ഇതുതന്നെയാണ്. ഇരുവരും തമ്മില്‍ വ്യക്തിപരമായ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ഒമറിനെ താഴത്തെ ഗ്രൗണ്ട് ഫ്ലോറിലേക്കും മെഹബൂബയെ ഫസ്റ്റ് ഫ്ലോറിലേക്കും മാറ്റിയിരുന്നു. മെഹബൂബ ബ്രൗണ്‍ ബ്രഡ് ആവശ്യപ്പെട്ടെന്നും ജയില്‍ മെനുവില്‍ അത് പരാമര്‍ശിക്കതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതായി പ്രോട്ടോക്കോള്‍ ഓഫീസര്‍ ചൂണ്ടിക്കാണിക്കുന്നു.

 വീട്ടുതടങ്കലും നിരോധനാജ്ഞയും

വീട്ടുതടങ്കലും നിരോധനാജ്ഞയും



ആഗസറ്റ് നാലിനാണ് ജമ്മു കശ്മീരില്‍ നിരോധനജ്ഞ പ്രഖ്യാപിക്കുന്നതിനൊപ്പം ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടു തടങ്കലിലാക്കുന്നത്. ഇവര്‍ക്ക് പുറമേ സജ്ജാദ് ഉള്‍പ്പെടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി കശ്മീര്‍ ഭരണകൂടം തടങ്കലിലാക്കിയിരുന്നു. സംസ്ഥാനത്തുള്ള വിനോദസഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും ഉടന്‍ തിരിച്ചു പോകാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ വന്‍ തോതില്‍ സൈനിക വിന്യാസവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ ആഗസ്ത് അഞ്ചിന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് സംബന്ധിച്ച ബില്‍ പാര്‍‍ലമെന്റില്‍ വെച്ചത്. ബിജെപിക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബില്ല് പാസാവുകയും ചെയ്തുു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തതിനൊപ്പം ജമ്മു ആന്‍‍ഡ് കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മിരിനെ വിഭജിക്കുകയും ചെയ്തുു. എന്നാല്‍ കശ്മീരില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതോടെ കേന്ദ്രഭരണ പ്രദേശമെന്ന പദവി നീക്കുമെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍

ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍

ആഗസ്ത് ഒമ്പതിനാണ് ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്. ഇതോടെ ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്ക് പച്ചക്കൊടി ലഭിക്കുകയായിരുന്നു. ഇതോടെ ഒക്ടോബര്‍ 31 മുതല്‍ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരും. ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാകുമ്പോള്‍ ലഡാക്ക് നിയമസഭയില്ലാത്ത കേ ന്ദ്രഭരണപ്രദേശമായി തുടരും. കശ്മീരിന് ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെയാണിത്. ആഗസ്ത് ഒമ്പതിന് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ആഗസ്ത് അ‍ഞ്ച് മുതല്‍ സംസ്ഥാനത്തുണ്ടായിരുന്ന നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു.

English summary
Omar Abdullah shifted from Guest house over verbal spat with Mehbooba Mufti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X