Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിന്റെ അധികാരം റദ്ദാക്കില്ലെന്ന് ഗവര്‍ണര്‍; കേന്ദ്രം പ്രതികരിക്കണമെന്ന് ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ റദ്ദാക്കില്ലെന്ന് ഗവര്‍ണറില്‍ നിന്ന് ഉറപ്പ് ലഭിച്ചുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. ഗവര്‍ണര്‍ സത്യപാല്‍ മാലികുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണമാണ് വേണ്ടത്. തിങ്കളാഴ്ച ഇക്കാര്യം പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്നും കേന്ദ്രം പ്രതികരിക്കണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

24

ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിച്ചതിന്റെ കാരണം ആരാഞ്ഞു. കശ്മീരിന്റെ അധികാരങ്ങള്‍ റദ്ദാക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. ഇതിന് നീക്കം നടക്കുന്നുേേണ്ടാ എന്നും സംഘം ചോദിച്ചു. എന്നാല്‍ അഭ്യൂഹങ്ങളില്‍ വീഴരുതെന്നും കശ്മീരിന്റെ അധികാരം എടുത്തുകളയുന്നത് സംബന്ധിച്ച് ഇതുവരെ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

കശ്മീരില്‍ കുറച്ച് ആഴ്ചകളായി എന്താണ് സംഭവിക്കുന്നത് എന്ന വ്യക്തമല്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടും. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ എംപിമാര്‍ തിങ്കളാഴ്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രമേയം അവതരിപ്പിക്കും. സര്‍ക്കാരിന്റെ പ്രതികരണമാണ് തങ്ങള്‍ വേണ്ടത്. ജനങ്ങള്‍ ശാന്തരാകണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.

മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം ഭീകരമായ അന്തരീക്ഷമാണ് കശ്മീരില്‍. ഒരാഴ്ചക്കിടെ 38000 സൈനികരെയാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ അധികമായി വിന്യസിച്ചത്. കശ്മീരിലെ നേരത്തെയുള്ള ലക്ഷക്കണക്കിന് സൈനികര്‍ക്ക് പുറമെയാണിത്. മാത്രമല്ല, തീര്‍ഥാടകരോടും ടൂറിസ്റ്റുകളോടും ഉടന്‍ തന്നെ കശ്മീര്‍ വിടാനും നിര്‍ദേശം നല്‍കി. ഇതോടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കശ്മീരിനെ മൂന്നായി വിഭജിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന് അഭ്യൂഹമുണ്ട്. പലവിധത്തിലുള്ള പ്രചാരണങ്ങളും കശ്മീരില്‍ നടക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+