കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം ഒമര്‍ അബ്ദുള്ളയോ രക്ഷിക്കാനാണോ? വിവാദം, നിയമനടപടിക്കൊരുങ്ങി ഒമര്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം ഒമര്‍ അബ്ദുള്ളയുമായി ബന്ധപ്പെടുത്തിയ കോണ്‍ഗ്രസ് നീക്കത്തില്‍ വന്‍ വിവാദം. ഒമര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഒമറിനെയും പിതാവ് ഫാറൂഖ് അബ്ദുള്ളയെയും രക്ഷിക്കാന്‍ വേണ്ടിയാണ് സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്തിയതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലാണ് ആദ്യം ഉന്നയിച്ചത്. നിയമനടപടിക്ക് ഒരുങ്ങിക്കോളാന്‍ ബാഗലിനോട് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാഗലും വ്യക്തമാക്കി.

1

ഈ ആരോപണങ്ങള്‍ കേട്ട് മടുത്തു. തീര്‍ത്തും വിഷലിപ്തമായ വ്യാജമായ ആരോപണമാണിത്. സച്ചിന്‍ പൈലറ്റ് ചെയ്യുന്ന കാര്യങ്ങള്‍ എന്റെയും പിതാവിന്റെയും മോചനവുമായി ബന്ധപ്പെട്ട് അന്യായമാണ്. ഇനിയും ഇത് സഹിക്കാനാവില്ല. എന്റെ അഭിഭാഷകരില്‍ നിന്ന് എന്താണ് എനിക്ക് പറയാനുള്ളതെന്ന് ഉടന്‍ തന്നെ ഭൂപേഷ് ബാഗല്‍ അറിയുമെന്നും ഒമര്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ തന്നെ ബാഗലിന്റെ മറുപടിയും എത്തി. ജനാധിപത്യത്തിന്റെ ദുരന്തപൂര്‍ണമായ അന്ത്യത്തെ അവസരവാദത്തിലേക്ക് മാറ്റാന്‍ നോക്കരുതെന്ന് ബാഗല്‍ തിരിച്ചടിച്ചു. എന്റെ ആരോപണം ഒരു ചോദ്യമാണ്. അത് തുടര്‍ന്നും ചോദിക്കും. രാജ്യം തന്നെ ചോദിക്കുന്നതാണതെന്നും ബാഗല്‍ പറഞ്ഞു.

അതിന് ഗംഭീര മറുപടിയും ഒമര്‍ നല്‍കി. നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് എന്റെ അഭിഭാഷകരോട് പറഞ്ഞാല്‍ മതി. കോണ്‍ഗ്രസിന് ഇന്ന് സംഭവിക്കുന്ന പിഴവുകള്‍ യഥാര്‍ത്ഥത്തില്‍ ഇതാണ്. നിങ്ങള്‍ക്ക് എതിരാളികളെയും സുഹൃത്തുക്കളെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ന് കാണുന്ന വീഴ്ച്ചയിലേക്ക് നിങ്ങള്‍ എടുത്തെറിയപ്പെട്ടത്. നിങ്ങളുടെ ചോദ്യം വളരെയേറെ അപകടകരമായ ഒന്നാണ്. അത് ചോദ്യം ചെയ്യപ്പെടാതെ ഒരിക്കലും പോകില്ലെന്നും ഒമര്‍ തിരിച്ചടിച്ചു. അതേസമയം കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള പോരാട്ടത്തിലേക്കാണ് ഇത് വഴിമാറുന്നത്.

ഒമര്‍ അബ്ദുള്ളയുടെ സഹോദരി സാറയെയാണ് സച്ചിന്‍ വിവാഹം ചെയ്തിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 24ന് ഏഴ് മാസത്തെ തടങ്കലിന് ശേഷം ഒമറിനെയും പിതാവ് ഫാറൂഖ് അബ്ദുള്ള അടുത്തടുത്ത ദിവസങ്ങളില്‍ മോചിപ്പിച്ചിരുന്നു. ഇതാണ് ഭൂപേഷ് ബാഗല്‍ സച്ചിന്‍ പൈലറ്റുമായി ബന്ധിപ്പിച്ചത്. എന്തുകൊണ്ട് മെഹബൂബ മുഫ്തിയെ വിട്ടയക്കാതിരുന്നത്. അവരുടെ പേരിലും സമാന കേസുകളാണ് ഉള്ളത്. ഇത്തരം ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയുന്നതായും നിയമനടപടിക്കൊരുങ്ങുന്നതായും നാഷണല്‍ കോണ്‍ഫറന്‍സ് നേരത്തെ പറഞ്ഞിരുന്നു.

English summary
omar abdullah will take legal action against bhupesh baghel after controversial comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X