കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തടിസ്ഥാനത്തിലാണ് അവര്‍ക്കെതിരെ പൊതുസുരക്ഷാ വകുപ്പ് ചുമത്തിയത്?; ആഞ്ഞടിച്ച് പ്രിയങ്ക

Google Oneindia Malayalam News

ദില്ലി: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എന്തടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതെന്ന് പ്രിയങ്ക ചോദിച്ചു. ഇരുവരേയും ഉടന്‍ സ്വതന്ത്രമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

priyankamufti-1

എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഒമര്‍ അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിക്കുമെതിരെ പൊതുസുരക്ഷ നിയമം ചുമത്തിയത്? അവർ ഇന്ത്യൻ ഭരണഘടനയെ ഉയർത്തിപ്പിടിച്ചു, ജനാധിപത്യ പ്രക്രിയയ്ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചു,ഒരിക്കലും ഭിന്നിപ്പിനും അക്രമത്തിനും മുതിര്‍ന്നില്ല, അവരെ സ്വതന്ത്രാരക്കണം, യാതൊരു അടിസ്ഥാനവുമില്ലാതെ അനിശ്ചിതമായി ഇങ്ങനെ തടവിലാക്കരുത്, പ്രിയങ്ക ട്വീറ്റ് ചെയ്തു.

ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പിന്നാലെ നേതാക്കള്‍ വീട്ടുതടങ്കലില്‍ തുടരുകയാണ്. വിചാരണ കൂടാതെ ആരെയും രണ്ട് വര്‍ഷം വരെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് അനുമതി നൽകുന്നതാണ് പൊതുസുരക്ഷാ നിയമം. ഒമർ അബ്ദുള്ളയുടെ പിതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്കെതിരേയും കഴിഞ്ഞ സപ്തംബറില്‍ ഈ നിയമം ചുമത്തിയിരുന്നു.

സംസ്ഥാന ബജറ്റ്; 25 രൂപയ്ക്ക് ഊണ്; കുടുംബശ്രീ വഴി 1000 ഭക്ഷണശാലകള്‍!! പദ്ധതിക്ക് 20 കോടിസംസ്ഥാന ബജറ്റ്; 25 രൂപയ്ക്ക് ഊണ്; കുടുംബശ്രീ വഴി 1000 ഭക്ഷണശാലകള്‍!! പദ്ധതിക്ക് 20 കോടി

സംസ്ഥാന ബജറ്റ്; പെന്‍ഷന്‍ വര്‍ധനവ്, വിശപ്പ് രഹിത കേരളം, നികുതി വര്‍ധനവ്, 10 പ്രധാന പ്രഖ്യാപനങ്ങള്‍സംസ്ഥാന ബജറ്റ്; പെന്‍ഷന്‍ വര്‍ധനവ്, വിശപ്പ് രഹിത കേരളം, നികുതി വര്‍ധനവ്, 10 പ്രധാന പ്രഖ്യാപനങ്ങള്‍

ആരാണ് അന്‍പുചെഴിയന്‍? നടന്‍ വിജയുമായുള്ള ബന്ധം... തമിഴ്‌സിനിമയെ അടക്കി ഭരിക്കുന്ന മധുരരാജആരാണ് അന്‍പുചെഴിയന്‍? നടന്‍ വിജയുമായുള്ള ബന്ധം... തമിഴ്‌സിനിമയെ അടക്കി ഭരിക്കുന്ന മധുരരാജ

English summary
Omar, Mehbooba need to be freed says Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X