• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്‍റെയും രാഹുലിന്‍റെയും ഉറ്റമിത്രം; ആരാണ് ഒമര്‍ അബ്ദുള്ള? എന്താണ് ഒമര്‍ അബ്ദുള്ള

കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളാണ് ഒമര്‍ അബുദള്ളയെന്ന നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവിനെ ദേശീയ രാഷ്ട്രീയത്തില്‍ പലപ്പോഴും ശ്രദ്ധേയമാക്കുന്നത്. രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ലക്ഷ്യം വെച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരിഹാസ പ്രയോഗത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രികൂടിയായ ഒമര്‍ അബ്ഗദുള്ള ഏറ്റവും അവസനാമായി വാര്‍ത്തകളില്‍ നിറഞ്ഞത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കോൺഗ്രസ്സിലാണെങ്കിൽ 'ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക' എന്നായിരിക്കു'മെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പരിഹസ പരാമര്‍ശം.

'ഒരു അമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിന് സ്വന്തം അമ്മയ്ക്ക് നന്ദി'; വൈറലായി നടിയുടെ കുറിപ്പ്

'ഓഡോമോസ്' എന്നാണ് ഒമര്‍ അബദുള്ള ബി ജെ പി യെ വിശേഷിപ്പിച്ചത്. ഓഡോമോസ് എന്നാല്‍ ഓവര്‍ ഡോസ് ഓഫ് മോഡി ഓവര്‍ ഡോസ് ഓഫ് അമിത് ഷാ എന്നാണെന്ന് ഒമര്‍ അബ്ദുള്ള റ്റ്വിറ്ററില്‍ കുറിച്ചത്. ബിജെപിക്കെതിരെ മുമ്പും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന നേതാവാണ് ഒമര്‍ അബ്ദുള്ള. ദീര്‍ഘകാലമായി കോണ്‍ഗ്രസ്സിന്‍റെ സഖ്യകക്ഷിയായ ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫ്രന്‍സ് ഇത്തവണയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് മത്സരിക്കുന്നത്.

ജനനം

ജനനം

ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ അബ്ദുള്ള ഫാമിലിയില്‍ അംഗമായി 1970 മാര്‍ച്ച് 10 നാണ് ഒമര്‍ അബ്ദുള്ള ജനിക്കുന്നത്. പിതാവും ഫാറൂഖ് അബ്ദുള്ളയും മുത്തച്ഛന്‍ ഷെയ്ഖ് അബുള്ളയും ജമ്മുകശ്മിരിന്‍റെ മുഖ്യമന്ത്രിമരായിരുന്നു. ഇംഗ്ലീഷുകാരിയായി മോളിയാണ് മാതാവ്.

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യം

എംബിബിഎസ് പഠന പൂര്‍ത്തിയാക്കിയ ഒമര്‍ അബ്ദുള്ള കുടുംബ പാരമ്പര്യം പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തുകയായിരുന്നു. ഒമര്‍ അബ്ദുള്ളയുടെ മകള്‍ സാറയുടെ വിവാഹം കഴിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ പൈലറ്റ് ആണ്.

1998 ല്‍

1998 ല്‍

1998 ല്‍ ഇരുപത്തിയൊമ്പതാം വയസ്സില്‍ ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച് കൊണ്ടാണ് ഒമര്‍ അബ്ദുള്ളയുടെ പാര്‍ലമെന്‍ററി ജീവിതം ആരംഭിക്കുന്നത്. . 1999 ലെ പൊതുതിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ച ഒമര്‍ അബ്ദുള്ള 2001 ല്‍ കേന്ദ്ര വിദേശ കാര്യ മന്ത്രിയായി ചുമതലയേറ്റു.

വിദേശകാര്യ മന്ത്രി

വിദേശകാര്യ മന്ത്രി

വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അപ്പോള്‍ ഒമര്‍ അബ്ദുള്ള. ഒരു വര്‍ഷം നാല് മാസവും മാത്രമായിരുന്നു വിദേശ കാര്യമന്ത്രിയുടെ പദവിയില്‍ ഒമര്‍ അബ്ദുള്ള ഇരുന്നത്. 2002 ഡിസംബറില്‍ പദവി രാജിവെച്ച അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

2006 ല്‍

2006 ല്‍

2004 ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും പാര്‍ലമെന്‍റിലെത്തിയ ഒമര്‍ അബ്ദുള്ള 2006 ല്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേഷ് മുഷ്റഫുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയില്ലാതെയായിരുന്നു കശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഒമര്‍ അബ്ദുള്ള മുഷറഫുമായി കൂടിക്കാഴ്ച്ച നടത്തിയത്.

2008 ല്‍

2008 ല്‍

ജമ്മു കശ്മീരില്‍ നിന്നുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവ് ആദ്യമായിട്ടായിരുന്നു പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത്. 2008 ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോള്‍ ഒമര്‍ അബ്ദുള്ള നടത്തിയ പ്രസംഗം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

കോണ്‍ഗ്രസ് പിന്തുണയോടെ

കോണ്‍ഗ്രസ് പിന്തുണയോടെ

2008 ലെ കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തുകയും ഒമര്‍ അബ്ഗദുള്ള കശ്മീരിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്‍ഞ ചെയ്യുകയും ചെയ്തു.

2015 ല്‍

2015 ല്‍

2015 ല്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവും ഒമര്‍ അബ്ദുള്ള പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം പിഡിപി-ബിജെപി ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം കോണ്‍ഗ്രസ്, പിഡിപി എന്നീപാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഗവര്‍ണ്ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതിനാല്‍ ആ നീക്കം വിജയം കണ്ടില്ല.

ഒരിടത്തും വിജയിക്കാന്‍ കഴിഞ്ഞില്ല

ഒരിടത്തും വിജയിക്കാന്‍ കഴിഞ്ഞില്ല

2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 6 സീറ്റില്‍ ഒരിടത്തും വിജയിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2017 ല്‍ ശ്രീനഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ഏക ആശ്വാസം.

ഇത്തവണ

ഇത്തവണ

കോണ്‍ഗ്രസുമായി ചേര്‍‌ന്ന് മത്സരിക്കുകയാണെങ്കില്‍ ഇത്തവണ രണ്ട് സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് നാഷണല്‍ കോണ്‍ഫറന്‍സ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുകയാണെങ്കില്‍ ഒമര്‍ അബ്ദുള്ള നിയമസഭയിലേക്ക് മത്സരിക്കാനാണ് സാധ്യത കൂടുതല്‍. ഒരു പക്ഷെ ശ്രീനഗറില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നതിനൊപ്പം തന്നെ നിയമസഭയിലേക്കും അദ്ദേഹം ജനവിധി തേടിയേക്കും.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
omer abdulla-national confrence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X