Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരത്ഭുതം, കടലില്‍ പൊങ്ങിക്കിടക്കുന്നു ബ്രാന്‍ഡ് ന്യൂ ഓഡി!

ചെന്നൈ: കടലില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് ആദ്യം ആ കാഴ്ച കണ്ടത്. കടലില്‍ പൊങ്ങിക്കിടക്കുന്ന ഒരു കാര്‍. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് മനസിലായത് ചില്ലറക്കാരനൊന്നുമല്ല കക്ഷി. ബ്രാന്‍ഡ് ന്യൂ ഓഡി കാറാണ്. കൃത്യമായി പറഞ്ഞാല്‍ ഓഡിയുടെ ബ്രാന്‍ഡ് ന്യൂ ക്യു ത്രീ വെള്ള കാര്‍. ആത്മഹത്യയോ അപകടമോ അങ്ങനെ എന്തെങ്കിലും ആയിരിക്കും എന്നാണ് കാര്‍ കണ്ടെത്തിയ മത്സ്യബന്ധന തൊഴിലാളികള്‍ ആദ്യം കരുതിയതത്രെ.

എന്നാല്‍ കാറിനകത്ത് ആരെയും കണ്ടെത്താന്‍ കഴിയാത്തതോടെ ദുരൂഹത കൂടി. കഴിഞ്ഞ ദിവസം തീരത്തും പരിസര പ്രദേശങ്ങളിലും ഈ ഓഡി ഓടിനടക്കുന്നുണ്ടായിരുന്നു എന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയെങ്കിലും കാര്യമായി ഒരു തുമ്പും കിട്ടിയില്ല. കാറില്‍ നിന്നും കിട്ടിയ പേഴ്‌സും ഡ്രൈവിംഗ് ലൈസന്‍സും കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം.

audi

സ്ഥലത്തെ ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റേതാണ് കാര്‍ എന്ന് അന്വേഷണത്തില്‍ പോലീസിന് വ്യക്തമായി. തന്റെ ഒരു ബന്ധു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ കൊണ്ടുപോയിരുന്നു എന്നാണ് ഉടമസ്ഥന്‍ പോലീസിനോട് പറഞ്ഞത്. പിന്നീട് കാര്‍ നഷ്ടപ്പെടുകയായിരുന്നത്രെ. ഇത് സംബന്ധിച്ച് ഇയാള്‍ പരാതി എന്തെങ്കിലും നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+