Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം കുതിക്കുന്നു; ഏഴ് പേര്‍ക്ക് കൂടി രോഗം, ആകെ 12 രോഗികള്‍

മുംബൈ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുന്നു. ഏറ്റവും പുതിയതായി ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 12 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എട്ടായി. നേരത്തെ ടാന്‍സാനിയയില്‍ നിന്നും എത്തിയ 37കാരന് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു.

1

നൈജീരിയയില്‍ നിന്നും ഇന്ത്യയിലെത്തിയ ഒരു സ്ത്രി, അവരുടെ രണ്ട് മക്കള്‍ക്കും സഹോദരനും അവരുടെ മക്കള്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പൂനെയ്ക്കടുത്തുള്ള ടൗണ്‍ഷിപ്പായ പിംപ്‌റി ചിഞ്ച്വാഡ് സ്വദേശികളാണ് ഇവര്‍. മറ്റൊരാള്‍ ഫിന്‍ലാന്‍ഡില്‍ നിന്നും മഹാരാഷ്ട്രയില്‍ എത്തിയ ആളാണ്. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 37 കാരനാണ് ഒമിക്റോണ്‍ വകഭേദം നേരത്തെ സ്ഥിരീകരിച്ചത്.

2

12 സാമ്പിളുകള്‍ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അതില്‍ ഒന്ന് ഒമൈക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ യാത്രകളുടെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിന്റെ ശ്രമങ്ങളിലാണ് അധികൃതര്‍. ഇന്ത്യയിലെ ആദ്യത്തെ രണ്ട് ഒമിക്രോണുകള്‍ ഈ ആഴ്ച ആദ്യം കര്‍ണാടകയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

3

ഒമൈക്രോണ്‍ വേരിയന്റിന് സ്ഥിരീകരിച്ച ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്ക് നേരിയ ലക്ഷണങ്ങളുണ്ട്, കൂടാതെ രണ്ട് ഡോസുകളും വാക്‌സിന്‍ എടുത്തിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ കൂടാതെ ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+