Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ആയിരം കടന്ന് ഒമൈക്രോണ്‍; മഹാരാഷ്ട്രയില്‍ 454, റിപ്പോര്‍ട്ട് ചെയ്തത് 23 സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ ആയിരം കടന്നിരിക്കുകയാണ് രാജ്യത്തെ ഒമൈക്രോണ്‍ രോഗികള്‍. 1434 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 35 ശതമാനമാണ് വര്‍ധിച്ചത്.

ഇതോടെ 22,775 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ 23 സംസ്ഥാനങ്ങളിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത.് മഹാരാഷ്ട്രയില്‍ 454 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

1

തമിഴ്‌നാട്ടില്‍ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 118 ആയി. ദക്ഷിണേന്ത്ന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത് ഗുജറാത്തില്‍ 115 പേര്‍ക്കാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. 100ലധികം കേസുകളുമായി അഞ്ചാം സ്ഥാനത്താണ് കേരളം. പെട്ടെന്നുള്ള ആരോഗ്യ സംരക്ഷണമാണ് ഒമൈക്രോണ്‍ വ്യാപനത്തില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലേകാരോഗ്യ സംഘടന ചീഫ് സൈന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. വളരെ വേഗത്തില്‍ വ്യാപിച്ചിരിക്കുകയാണ് നിരേവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2

ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭാഗമായി ലോകമെമ്പാടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ച വ്യാധിയാണ് ഒമൈക്രോണ്‍. അതേസമയം ഭൂഭാഗം കേസുകളും തീവ്രത കുറവാണെന്നും പറയപ്പെടുന്നു. ഇന്ന് രാജ്യത്ത് 22,775 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 3,48,61,579 ആയി ഉയര്‍ന്നു, ഇന്നലത്തെ 16,764 അണുബാധകളില്‍ നിന്ന് 35 ശതമാനമാണ് ഇന്ന് വര്‍ധനവുണ്ടായത്. ഇന്ന് 406 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൊത്തം കേസുകളുടെ 0.30% സജീവ കേസുകളുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 2.05 ശതമാനമാണ്.

3

കേസുകള്‍ വര്‍ധിച്ചതോടെ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 15 വരെ ബീച്ചുകള്‍, തുറന്ന മൈതാനങ്ങള്‍, കടല്‍ മുഖങ്ങള്‍, പ്രൊമെനേഡുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവ മുംബൈയില്‍ ആളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനുവരി 15 വരെ തമിഴ്നാട് നീട്ടിയിട്ടുണ്ട്.

Recommended Video

cmsvideo
    സംസ്ഥാനത്ത് നൂറ് കടന്ന് ഒമിക്രോണ്‍, 44 പുതിയ കേസുകള്‍ | Oneindia Malayalam
    4

    പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, രുചിയോ മണമോ നഷ്ടപ്പെടല്‍, ക്ഷീണം, വയറിളക്കം എന്നിവയുള്ള ആര്‍ക്കും കൊവിഡിന്റെ സംശയാസ്പദമായ കേസായി കണക്കാക്കണമെന്നും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിലവിലെ കോവിഡ് വര്‍ധനവും, ഒമൈക്രോണിന്റെ വര്‍ധനവും മൂന്നാം തരംഗമാണെന്ന് സംശയിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത്, ജനുവരി 10 മുതല്‍ ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഇന്ത്യ മുന്‍കരുതല്‍ ഡോസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ജനുവരി 3 മുതല്‍ ആരംഭിക്കും. ഇതിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമൈക്രോണ്‍ കണ്ടെത്തിയതു മുതല്‍, ഒമൈക്റോണ്‍ വേരിയന്റ് മിന്നല്‍ വേഗത്തില്‍ ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ്‌റിയിച്ചു. ഇപ്പോള്‍ 106 രാജ്യങ്ങളിലാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+