Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോൺ ഭീതി; നിയന്ത്രണവും നീരീക്ഷണവും ശക്തമാക്കണം..സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ

ദില്ലി; ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത നിർദ്ദേശവുമായി കേന്ദ്രസർക്കാർ. നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.

ഒമിക്രോൺ വകഭേദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തീവ്രമായ നിയന്ത്രണവും നിരീക്ഷണവും ആവശ്യമാണ്. ഹോട്ട് സ്പോട്ടുകൾ കർശനമായി നിരീക്ഷിക്കണം. ജീനോം സീക്വൻസിംഗിനായി സാമ്പിളുകൾ വേഗത്തിൽ അയയ്‌ക്കുന്നത് ഉറപ്പാക്കണം. വാക്സിൻ വിതരണവും ശക്തമാക്കണമെന്നും കേന്ദ്രം കത്തിൽ പറയുന്നു.കത്തിലെ മറ്റ് നിർദ്ദേശങ്ങൾ-അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിന് നിലവിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിന് അതുപ്രകാരമുള്ള നടപടികൾ കൈക്കൊള്ളം.

coronavirus1-1608529921-1637997741.jpg -Properties

മൈക്രോൺ മൂലമുണ്ടാകുന്ന പ്രതിസന്ധിയെ ഫലപ്രദമായി തരണം ചെയ്യുന്നതിനായി കൃത്യമായ പരിശോധന ഉറപ്പുവരുത്തണം. നിലവിൽ ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർ ടി-പി സി ആർ ടെസ്റ്റുകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തിയിട്ടുണഅട്. മതിയായ പരിശോധനയുടെ അഭാവത്തിൽ, അണുബാധ വ്യാപനത്തിന്റെ യഥാർത്ഥ നില നിർണ്ണയിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

ഹോട്ട്‌സ്‌പോട്ടുകളുടെ തുടർച്ചയായ നിരീക്ഷണം നടത്തണം. സമീപകാലത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തണം. ഹോട്ട്‌സ്‌പോട്ടുകളിൽ സാച്ചുറേഷൻ ടെസ്റ്റിംഗ് ആവശ്യമാണ്, കൂടാതെ എല്ലാ പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വൻസിംഗിനായി നിയുക്ത ലാബുകളിലേക്ക് അയയ്ക്കണം.

സംസ്ഥാനങ്ങൾ 5 ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൈവരിക്കാൻ ശ്രമിക്കണം.

പരിചരണം നൽകുന്നതിൽ കാലതാമസമില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത അനിവാര്യമാണ്.സർക്കാർ നൽകുന്ന സാമ്പത്തിക സഹായം മികച്ച രീതിയിൽ സംസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തണം.

പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാൻ എന്‍എസ്എസിഒജി സ്ഥാപിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ, സംസ്ഥാനങ്ങൾ പൊതുജനങ്ങളിൽ നിന്നുള്ള സാമ്പിളിംഗ് ഗണ്യമായി വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്.

തെറ്റായ വിവരങ്ങൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കും. അതിനാൽ കൃത്യമായ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾ നടപടി കൈക്കൊള്ളണം, കത്തിൽ പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപം കൈവരിച്ചെന്നും അവയ്ക്ക് പ്രതിരോധ ശേഷിയെ എളുപ്പം തകർക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വ്യാപിക്കാനും സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്. 50 തവണ ജനിതകവ്യതിയാനം സംഭവിച്ചതാണ് പുതിയ വൈറസ് എന്നാണ് റിപ്പോർട്ട്.നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായതിനാൽ വാക്‌സിനുകളെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളുണ്ട്.ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, ബെൽജിയം, ഓസ്ട്രിയ, ബോട്സ്വാന, ഇസ്രായേൽ, ഹോങ്കോംഗ് എന്നിവിടങ്ങളിലാണ് നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടേയടക്കം മുന്നറിയിപ്പ്.

Recommended Video

cmsvideo
    ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു

    അതേസമയം തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടെങ്കിലും ഇത് സാധൂകരിക്കാന്‍ തക്കതായ തെളിവുകൾ വന്നിട്ടില്ലെന്ന നിലപാടിലാണ് ഐ സി എം ആർ. വാക്സിന് പ്രതിരോധത്തെ മറികടക്കാൻ ഇവയ്ക്ക് സാധിക്കില്ലെന്നും ഐ സി എം ആർ കരുതുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗത്തിൽ വാക്സിൻ വിതരണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. അതേസമയം രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 121.94 കോടി (1,21,94,71,134) പിന്നിട്ടു. എന്നാൽ രാജ്യത്തെ 16 കോടിയോളം പേര്‍ ഒരു ഡോസ് വാക്സീന്‍ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+