രാജസ്ഥാനില്‍ 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ രോഗികള്‍ 21 ആയി
ജയ്പൂര്‍ : മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ 9 പേര്‍ക്ക് കൂടി രോഗം പോസിറ്റീവായി. ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കുടുംബം ജയ്പൂരില്‍ എത്തിയത്. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും അവരുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുമാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 21 ആയി.

വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും അവരുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുമാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 21 ആയി. ഞായറാഴ്ച രാവിലെ ദില്ലിയിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. സിംബാവെയില്‍ നിന്നും കഴിഞ്ഞ മാസം 28ന് എത്തിയ ജാംനഗര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ ബംഗളൂരിവില്‍ നിന്ന് രോഗം സ്ഥിരീകരിച്ച ദൗക്ഷിണാഫ്രിക്കന്‍ പൗരനായ ഒരാള്‍ രാജ്യം വിട്ടിരുന്നു. ഇന്ത്യയിൽ ഇപ്പോൾ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 21 ആയി .
അതേ സമയം , കൊവിഡിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി സ്ഥിരീകരിച്ചത് . ഒമൈക്രോണ് കൂടുതല്‍ രൂക്ഷമായേക്കുമെന്ന ഭീതിയിലാണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍ . വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്ന കൂടുതല്‍ പേര്‍ക്ക് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര വിമാന യാത്രകള്‍ ഒരിക്കല്‍ കൂടി പ്രതിസന്ധിയിലായി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ ഒമൈക്രോണ്‍ വേരിയന്റിനെക്കുറിച്ചുള്ള പരിഭ്രാന്തി രാജ്യങ്ങളെ അവരുടെ അതിര്‍ത്തികള്‍ വീണ്ടും അടയ്ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട് .
എല്ലാ യാത്രക്കാരെയും ഏഴ് മുതല്‍ 10 ദിവസം വരെ ക്വാറന്റൈന്‍ ചെയ്യുകയോ ശ്രദ്ധാ പൂര്‍വ്വം നിരീക്ഷിക്കുകയോ ചെയ്യണമെന്നാണ് മിലാന്‍ സര്‍വകലാശാലയിലെ പ്രമുഖ ഇറ്റാലിയന്‍ വൈറോളജിസ്റ്റായ ഫാബ്രിസിയോ പ്രെഗ്ലിയാസ്‌കോ അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ചും അവര്‍ക്ക് വിമാനത്തില്‍ വച്ച് വൈറസ് പിടിപെട്ടാല്‍ ഇപ്പോള്‍ പരിശോധിച്ചാല്‍ പരിശോധനയില്‍ യഥാര്‍ത്ഥ ഫലം പുറത്ത് വരില്ലെന്നും അദ്ദേഹം പറഞ്ഞു . അതേ സമയം, പുതിയ വകഭേദത്തിനെതിരെ വാക്‌സിന്‍ എത്രത്തോളം പ്രതിരോധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില് ല.












Click it and Unblock the Notifications