രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍, ഇതോടെ എണ്ണം മൂന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ ജെനോം പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.
ഇന്ത്യില്‍ മൂന്നാമത്തെയാള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ കര്‍ണാടകത്തില്‍ രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 66 കാരനും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണഅ കര്‍ണാകയില്‍ കോവിഡ് പോസിറ്റീവായത്. 66 കാരന് പിന്നീട് ഏഴ് ദിവസത്തിന് ശേഷം സ്വകാര്യ ടെസ്റ്റിംഗ് ലാബില്‍ കോവിഡ് പരിശോധനക്ക് ശേഷം രാജ്യം വിടുകയായിരുന്നു. ആരോഗ്യ പ്രവര്ത്തകന് എവിടെയും യാത്ര ചെയ്തിരുന്നില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഈ രണ്ട് കേസുകളും കര്‍ണാടകയില്‍ കണ്ടെത്തിയവയാണെന്നും അവ സ്വതന്ത്രമാണെന്നും മറ്റ് കേസുകളുമായി ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയെന്നും എല്ലാവരുടെയും റിസല്‍ട്ട് നെഗറ്റീവ് ആണെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ട് രോഗികള്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും രണ്ട് പേരും കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications