Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോണിനെ നേരിടാൻ നടപടികൾ സ്വീകരിക്കണം; രാജ്യം ജാ​ഗ്രത കടുപ്പിക്കണം; പ്രധാനമന്തി നരേന്ദ്ര മോദി

ഒമിക്രോണിനെ നേരിടാൻ നടപടികൾ സ്വീകരിക്കണം; രാജ്യം ജാ​ഗ്രത കടുപ്പിക്കണം; പ്രധാനമന്തി നരേന്ദ്ര മോദി

ഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നി‍ർദേശം. പ്രധാനമന്ത്രി വിളിച്ച അവലോകന യോ​ഗത്തിലാണ് ജാ​ഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാനാണ് പ്രധാന മന്ത്രി യോഗം ചേർന്നത്.

1

പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണം എന്നും അതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഒമിക്രോൺ വൈറസിന് എതിരെ ജനങ്ങൾ ജാ​ഗ്രത പാലിക്കണം. രാജ്യത്ത് നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷൻ തോതും പ്രധാനമന്ത്രി വിലയിരുത്തി. പ്രതിരോധം ഉറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിന്റെ വിതരണം വേ​ഗത്തിലാക്കണം എന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. വാക്സിനേഷൻ തീർക്കുന്ന പ്രതിരോധത്തെ പുതിയ വകഭേദം മറികടക്കും എന്ന റിപ്പോർട്ടുകൾ അടക്കം യോഗത്തിൽ ചർച്ച ചെയ്തു. അതേസമയം, സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും പരിശോധന കൂട്ടണം എന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

2

അതേസമയം, കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് ഉളള അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസ് നിർത്തി വെയക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു കഴിഞ്ഞു.

3

ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച ബി.1.1.592 വൈറസ് അഥവാ കൊവിഡിൻറെ ഒമിക്രോൺ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നത തല യോഗം പെട്ടെന്ന് വിളിച്ച് ചേർക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ , നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

4

അതേസമയം, കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനിടെ, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം 'ബി.1.1.529' ആഗോള തലത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്. വ്യാപനശേഷി കൂടുതലായതിനാല്‍ ഇത് ഡെല്‍റ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്.

ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതക വ്യതിയാനങ്ങള്‍ ഇതിനകം സംഭവിച്ച് കഴിഞ്ഞു. ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്‌സിനുകളുടെയെല്ലാം ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതുകൊണ്ട് മുമ്പത്തെ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍. ഡെല്‍റ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ച കെ.417എന്‍ എന്ന ജനിതകവ്യതിയാനമാണ്. ഇപ്പോള്‍ പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തില്‍പ്പെട്ടതാണോയെന്ന് വ്യക്തമല്ല.

Recommended Video

cmsvideo
    എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam
    5

    കഴിഞ്ഞ ദിവസം, ലോകാരോഗ്യ സംഘടന സാർസ് കോവിഡ് വകഭേദത്തെ ബി.1.1.529 എന്ന 'ആശങ്കയുടെ വകഭേദം' ആയി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ഇസ്രായേൽ, ബോട്‌സ്വാന എന്നിവിടങ്ങളിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദത്തെ ഒമിക്രോൺ എന്ന പേര് നിർവ്വജിക്കുകയും ചെയ്തു. കൊറോണ വൈറസിന്റെ ഭാഗമായ ഡെൽറ്റ വകഭേദത്തിൽ ഉൾപ്പെടുന്ന അതേ വിഭാഗത്തിൽ തന്നെ ഈ വകഭേദത്തെ ലോകാരോഗ്യ സംഘടന തരം തിരിച്ചിട്ടുണ്ട്. ഈ പുതിയ കോവിഡ് -19 ഭീഷണി തടയുന്നതിനായി, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തി തുടങ്ങി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+