തമിഴ്നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍, നാളെ മുതല്‍ രാത്രി കര്‍ഫ്യൂ
ചെന്നൈ: കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. സമ്പൂര്‍ണ്ണ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച തമിഴ്നാട്ടിലുടനീളം നടക്കുന്ന മെഗാ വാക്സിന് ക്യാമ്പുകള്‍ ശനിയാഴ്ചത്തേക്ക് മാറ്റും.
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തും. രാത്രി 10 മണി തൊട്ട് രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യൂ. കൂടാതെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആളുകള്‍ക്ക് ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ നിര്‍ത്തിവെക്കാനും തീരുമാനമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ തുടരും.
മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ മറ്റെല്ലാ കോളേജുകളും ജനുവരി 20 വരെ അടച്ചിടും. വരാനിരിക്കുന്ന പരീക്ഷകള്‍ക്ക് മുന്നോടിയായി ഇത് അധ്യയന അവധിയായി കണക്കാക്കും.

കോച്ചിംഗ്, ട്യൂഷന് സെന്ററുകള്‍ അടച്ചിടണം. വിവിധ എക്സിബിഷനുകളും പുസ്തകമേളയും മാറ്റിവച്ചു. ബസുകളിലും മെട്രോ ട്രെയിനുകളിലും 50% ആളുകളെ മാത്രമെ കയറ്റാവൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പൊങ്കലിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ ആഘോഷങ്ങളും മാറ്റിവച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളും അമ്യൂസ്മെന്റ് പാര്‍ക്കുകളും അടച്ചിടും.ബീച്ചുകളില്‍ കാല്‍നടയാത്ര മാത്രമേ അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു.തിരക്ക് ഒഴിവാക്കുന്നതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ പച്ചക്കറി, മത്സ്യ സ്റ്റാളുകള്‍ സ്ഥാപിക്കും. കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയ സേവന കേന്ദ്രങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും രണ്ട് ഡോസ് വാക്സിന് സ്വീകരിക്കണം.
റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, ജ്വല്ലറികള്‍, ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് 50% ആള്‍ക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. വിവാഹങ്ങളില്‍ 100 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 50 പേര്‍ക്കും പങ്കെടുക്കാം.
ക്ലബ്ബുകള്‍, ജിമ്മുകള്‍, ഹോട്ടലുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്സ്, ബ്യൂട്ടിപാര്‍ലര്‍, സലൂണുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേരെ മാത്രമേ അനുവദിക്കൂ. മതിയായ മുന്‍കരുതലുകളോടെ തുറന്ന മൈതാനങ്ങളില്‍ കായിക മത്സരങ്ങള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ഗതാഗതം ഉള്‍പ്പെടെ അന്തര്‍ സംസ്ഥാന പൊതുഗതാഗതം പോലുള്ള അവശ്യ സേവനങ്ങള്‍ സാധാരണ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നിടത്തോളം അനുവദനീയമായിരിക്കും. പാല്, അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്ക്, പെട്രോള്‍, ഡീസല്‍, എല്‍പിജി വാഹനങ്ങള്‍ എന്നിവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍, പത്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഐടി കമ്പനികളിലെ ജീവനക്കാരോട് വര്‍ക്ക് ഫ്രം തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഞായറാഴ്ച മെട്രോ റെയില്‍ സര്‍വീസോ പൊതുഗതാഗത സംവിധാനമോ ഉണ്ടാകില്ല. ഹോട്ടലുകള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ പാഴ്സല്‍ സേവനങ്ങള്‍ മാത്രമേ നല്‍കാവൂ. വിമാന, ട്രെയിന്‍ യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകളുടെ പകര്‍പ്പ് കാണിച്ചാല്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് പോകാമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യമന്ത്രിയെക്കൂടാതെ ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്, തമിഴ്നാട് സര്‍ക്കാരിന്റെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് മെഡിസിന് ഡയറക്ടര്‍ ടി.എസ്. സെല്‍വ വിനായകം എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications