കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണിനെ പേടിച്ച് യാത്രകള്‍ മാറ്റിവെക്കേണ്ട, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളെന്ന് വിദഗ്ധര്‍

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണ്‍ ലോകം മുഴുവന്‍ മുഴുവന്‍ ഭീതി പരത്തുകയാണ്. പലരുടെയും യാത്രാ ക്രമങ്ങളൊക്കെ താളം തെറ്റിയിരിക്കുകയാണ്. എന്നാല്‍ ഒമൈക്രോണിനെ പേടിച്ച് നിങ്ങളുടെ യാത്ര മാറ്റിവെക്കേണ്ട കാര്യമില്ല. കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി പറയുന്നത് അവധിക്കാല ആഘോഷങ്ങളൊന്നും ടൂറിസ്റ്റുകള്‍ മാറ്റിവെക്കേണ്ടതില്ലെന്നാണ്. മൂന്നാം തരംഗമോ ഒമൈക്രോണോ ഭീഷണിയാവില്ല. ചെയ്യേണ്ടത് ചില വിട്ടുവീഴ്ച്ചകള്‍ മാത്രമാണെന്ന് മന്ത്രി പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രോട്ടോക്കോളുള്‍ എല്ലാം പാലിക്കണം. ഒപ്പം വാക്‌സിന്‍ എടുക്കുകയും വേണെന്ന് മന്ത്രി പറയുന്നു. കൊവിഡ് കാരണം ടൂറിസം മേഖല വലിയ തിരിച്ചടി നേരിട്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

'ലാലേട്ടന്‍ എന്നും ഒന്നാമന്‍, വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചിരി വരുന്നത്''ലാലേട്ടന്‍ എന്നും ഒന്നാമന്‍, വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന് പറയുമ്പോള്‍ ആര്‍ക്കാണ് ചിരി വരുന്നത്'

1

ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലെ ടൂറിസം മേഖല പോലും തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ടൂറിസം മേഖല തിരിച്ചുവരികയാണ്. പല പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകള്‍ ഒഴുകി തുടങ്ങുകയാണ്. മൂന്നാം തരംഗ ഭീഷണി ഉള്ളത് കൊണ്ട് ചെറിയ ചില പേടി എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ മൂന്നാം തരംഗം വന്നാലും ഇല്ലെങ്കിലും യാത്ര ചെയ്യാന്‍ ഉ ദ്ദേശിക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം. അവര്‍ക്ക് ഏത് സ്ഥലത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാമെന്നും മമന്ത്രി പറഞ്ഞു. അതേസമയം ഒമൈക്രോണിന്റെ പശ്ചാലത്തില്‍ വിദേശത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. വിദേശത്ത് നിന്ന് വരുന്നര്‍ കഴിഞ്ഞ പതിനഞ്ച് ദിവസത്തെ യാത്രാ രേഖകള്‍ നല്‍കണമെന്നാണ് ആവശ്യം.

ഹൈ റിസ്‌കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രത്യേക കൗണ്ടറില്‍ പരിശോധിക്കാനാണ് മുംബൈയിലെ തീരുമാനം. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റുകളും ക്വാറന്റീനും നിര്‍ബന്ധമാണ്. ഒപ്പം കണക്ട് ഫ്‌ളൈറ്റില്‍ വന്നരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടി വരും. ആന്ധ്രപ്രദേശ്, ദില്ലി, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും സമാന നിയന്ത്രണങ്ങളുണ്ട്. വിദേശ യാത്രക്കാര്‍ ഭീഷണിയാണെന്ന് പല സംസ്ഥാനങ്ങളും കരുതുന്നുണ്ട്. ഒമൈക്രോണ്‍ വലിയ ഭീതിയായി ഇവിടങ്ങളില്‍ ഉണ്ട്. അതേസമയം അന്താരാഷ്ട് വിമാനങ്ങള്‍ പുനരാരംഭിക്കുന്നത് കേന്ദ്രവും തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ആഗോള തലത്തില്‍ തന്നെ ഒമൈക്രോണ്‍ ഭീഷണിയായ സാഹചര്യത്തിലാണിത്.

അതേസമയം വിദേശത്ത് നിന്നുള്ള സഞ്ചാരികളെ നിയന്ത്രിക്കുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയക്കും വലിയ ആഘാതമുണ്ടാക്കും. അതോടൊപ്പം ആഭ്യന്തര സഞ്ചാരികളെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ക്രിസ്മസും ന്യൂഇയറുമെല്ലാം മുന്നിലുള്ളതിനാല്‍ വലിയ അവധിക്കാലം എല്ലാവര്‍ക്ക് മുന്നിലുമുണ്ട്. ഇത് നഷ്ടമാകരുതെന്ന് സര്‍ക്കാരും ആഗ്രഹിക്കുന്നുണ്ട്. ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് യാത്രകള്‍ ഒഴിവാക്കേണ്ടതില്ലെന്നാണ്. പകരം സേഫായ രീതിയിലേക്ക് യാത്ര മാറ്റുന്നതിനെ കുറിച്ചാണ്. രണ്ട് ചോദ്യങ്ങള്‍ യാത്രികര്‍ സ്വയം ചോദിക്കണം. ഈ യാത്ര മാറ്റിവെക്കണോ? അതോ തനിക്ക് ഇത് കൃത്യമായി നടത്താന്‍ പറ്റുമോ എന്നും ചിന്തിക്കണമെന്ന് ഡെന്‍വര്‍ യൂണിവേഴ്‌സിറ്റിയിലെ അന്തരാഷ്ട്ര ട്രാവല്‍ റിസ്‌ക് അനലിസ്റ്റ് കോര്‍ട്ട്‌നി നിബ്രിസിദോവ്‌സ്‌കി പറഞ്ഞു.

വിദേശ യാത്രകളിലേക്ക് സഞ്ചരിക്കുന്നവര്‍, ക്വാറന്റീന്‍ നിയമങ്ങളെ കുറിച്ചും, എത്രത്തോളം പണം ചെലവാകുമെന്നും, ആ രാജ്യങ്ങളിലെ ആരോഗ്യ മേഖലയെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം. ഇതെല്ലാം പരിശോധിക്കുമ്പോള്‍ യാത്രികര്‍ക്ക് യാത്ര ചെയ്യാനുള്ള താല്‍പര്യം വളരെ കുറയുമെന്നും കോര്‍ട്‌നി പറയുന്നു. അതേസമയം മറ്റൊരു ഫിസിഷ്യനായ ജെസീക്ക ഹെര്‍സ്റ്റെയിന്‍ യാത്രകള്‍ ഒരു വിഭാഗം ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുകയാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ യാത്രകള്‍ക്കായി തയ്യാറെടുക്കരുതെന്നാണ് ജെസീക്കയുടെ മുന്നറിയിപ്പ്. കൂടുതല്‍ കേസുകള്‍ ഉള്ള രാജ്യങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കണം. അതല്ലെങ്കില്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കണമെന്നും ജെസീക്ക പറഞ്ഞു.

പല വികസിത രാജ്യങ്ങളിലും ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ബൂസ്റ്ററുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. പകരം എന്‍95, കെഎന്‍95 മാസ്‌കുകള്‍ യാത്ര ചെയ്യുന്നവര്‍ ധരിക്കണമെന്നാണ് നിര്‍ദേശം. അതേസമയം യാത്ര ചെയ്യുമ്പോഴുള്ള ആശങ്കകള്‍ അസ്ഥാനത്തല്ലെന്നും വിദഗ്ധര്‍ പറയുന്നു. കാരണം മറ്റൊരു രാജ്യത്ത് വെച്ച് പോസിറ്റീവായാല്‍ മറ്റൊരിടത്തേക്കും വരാനാവില്ല. നെഗറ്റീവായാല്‍ മാത്രമേ മടങ്ങാനാവൂ. വിമാനങ്ങള്‍ റദ്ദാക്കുന്നതിനാല്‍ ഇവര്‍ക്ക് മാസങ്ങളോളം തന്നെ ഏതെങ്കിലും രാജ്യത്ത് കിടക്കേണ്ടി വരും. അതിന് ആരും തയ്യാറായെന്ന് വരില്ല.

തിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മിതിലകന്‍ പറഞ്ഞ മാഫിയ സംഘത്തിന് അപ്പുറമാണ് അമ്മ, മോഹന്‍ലാലിന്റെ സത്യസന്ധതയെ പറയുന്നില്ലെന്ന് ഷമ്മി

English summary
omicron scare travel plan may be broken but experts says dont cancel your trip plans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X