കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ വ്യാപനം: സുപ്രീം കോടതി നടപടികള്‍ വീണ്ടും വെര്‍ച്വല്‍ ഹിയറിംഗ് സംവിധാനത്തിലേക്ക്

Google Oneindia Malayalam News

ദില്ലി: വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകളും ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണിനെ കുറിച്ചുള്ള ആശങ്കയും കണക്കിലെടുത്ത് ജനുവരി 3 മുതല്‍ രണ്ടാഴ്ചത്തേക്ക് വെര്‍ച്വല്‍ ഹിയറിംഗ് സംവിധാനത്തിലേക്ക് മാറാന്‍ സുപ്രീം കോടതി തീരുമാനിച്ചു. കൊവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ സുപ്രീം കോടതി കേസുകളുടെ ഫിസിക്കല്‍ ഹിയറിങ് പുനരാരംഭിച്ചിരുന്നു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ സുപ്രീം കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേട്ടിരുന്നത്.

india

കൊവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷയുള്ള ഒമൈക്രോണ്‍ വൈറസ് വ്യാപിക്കുന്നത് രാജ്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമാണെഹ്കില്‍, മൂന്നാം തരംഗത്തിന് ഒമൈക്രോണ്‍ കാരണമായേക്കുമെന്നാണ് വിദഗ്ദര്‍ സൂചന നല്‍കുന്നത്. ഇതുവരെ, 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,525 കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 560 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ സ്‌കൂളുകളും കോളേജുകളും നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആദ്യത്തെ സംസ്ഥാനമല്ല പശ്ചിമ ബംഗാള്‍. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടും. പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ അടച്ചിടും. മറ്റ് സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ 50% ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്

പശ്ചിമ ബംഗാളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്റോണിന്റെ 20 കേസുകളില്‍ 4 എണ്ണം സുഖം പ്രാപിച്ചു , സജീവമായ കേസുകളുടെ എണ്ണം 16 ആയി. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം വളരെ കുറവാണെങ്കിലും, ഈ കോവിഡ് വേരിയന്റ് വളരെയേറെ പകരുന്നതിനാല്‍ ഇത് ഇപ്പോഴും ആശങ്കാജനകമാണ്.

English summary
Omicron Spread: Supreme Court Procedures Back to Virtual Hearing System
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X