കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്; മുന്നറിയിപ്പുമായി ഇന്‍സാകോഗ്

Google Oneindia Malayalam News

ന്യൂദല്‍ഹി: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്‌സ് (ഇന്‍സാകോഗ്). മെട്ര നഗരങ്ങളില്‍ ഒമിക്രോണിന്റെ സമൂഹ വ്യാപന സാധ്യത പ്രബലമാണെന്നും ഇന്‍സാകോഗ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്.

ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ ബി എ 2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ഇന്‍സാകോഗ് പുറത്തുവിട്ട ബുള്ളറ്റിന്‍ പറയുന്നു. 'ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐ സി യു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നുണ്ട്. അതേസമയം ഒമിക്രോണിന്റെ ഭീഷണിയില്‍ മാറ്റമൊന്നും ഇതുവരെ പ്രകടമായിട്ടില്ല.

ലഭിക്കുന്ന പദവികളുടെ എണ്ണം ആദ്യം പറയണമെന്ന് എ ഗ്രൂപ്പ്: വീണ്ടും വെട്ടിലായി കെപിസിസി നേതൃത്വംലഭിക്കുന്ന പദവികളുടെ എണ്ണം ആദ്യം പറയണമെന്ന് എ ഗ്രൂപ്പ്: വീണ്ടും വെട്ടിലായി കെപിസിസി നേതൃത്വം

1

'ഒമിക്രോണ്‍ നിലവില്‍ രാജ്യത്ത് സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളില്‍ ഒമിക്രോണ്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരികയാണ്. ഇത് അതിവേഗം പടരുമെന്നതിന്റെ തെളിവുകളൊന്നുമില്ല. പ്രതിരോധശേഷിയെ മറികടക്കാനുള്ള സവിശേഷതകളുണ്ടെങ്കിലും, നിലവില്‍ ആശങ്കയുണ്ടാക്കുന്ന വകഭേദമല്ല. ഇന്ത്യയില്‍ ഇതുവരെ ഒരു കേസും കണ്ടെത്തിയിട്ടില്ലെന്നും ഇന്‍സാകോഗ് പറഞ്ഞു

2

അതേസമയം രാജ്യത്ത് ഞായറാഴ്ചയും കൊവിഡ് പ്രതിദിന നിരക്ക് മൂന്ന് ലക്ഷം കടന്നു. തലേദിവസത്തേക്കാള്‍ നേരിയ കുറവ് ഇന്നത്തെ കണക്കിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തെ 3,33,533 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.78 ശതമാനമാണ് ടിപിആര്‍. 18,75,533 സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. തലേ ദിവസത്തെക്കാള്‍ 4171 കേസുകളുടെ കുറവാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്

3

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 39237264 ആയി. 525 കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,89,409 ആയി. 259168 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 36560650 ആയി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21,87,207 ആണ്. മഹാരാഷ്ട്രയില്‍ 46393 പേര്‍ക്കും കേരളത്തില്‍ 45136 പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചു. കര്‍ണാടകയില്‍ 42470 പേര്‍ക്കും തമിഴ്‌നാട്ടില്‍ 30744 പേര്‍ക്കും ഗുജറാത്തില്‍ 23150 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

4

അതേസമയം വാക്‌സിനേഷന്‍ രാജ്യത്ത് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ 161.92 കോടി ഡോസ് വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 71,10,445 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 79 ലക്ഷം ഡോസ് ബൂസ്റ്റര്‍ ഡോസുകളും വിതരണം ചെയ്തു. അതേസമയം കൊവിഡ് ബാധിച്ചവര്‍ക്കുള്ള മുന്‍ കരുതല്‍ ഡോസ് രോഗം മാറി മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമേ നല്‍കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam
5

പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ ശാസ്ത്രീയ തെളിവുകളുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്കുള്ള കോവിഡ് -19 വാക്സിനേഷന്‍ ജനുവരി 3 മുതല്‍ ആരംഭിച്ചിരുന്നു. ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ (എച്ച്‌സിഡബ്ല്യുഎസ്), മുന്നണി പോരാളികള്‍(എഫ്എല്‍ഡബ്ല്യു) കൂടാതെ 60 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസിന്റെ കുത്തിവയ്പ്പ് ആരംഭിച്ചത് ജനുവരി 10 ന് ആണ്

English summary
The INSACOG says that the omicron variant of covid is in the process of social expansion in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X