കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ തയ്യാറാകണം; ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ വൈറസിന്റെ പശ്ചാതലത്തില്‍ ഡല്‍ഹിയിലെ ആശുപ്ത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് രാജ്യങ്ങളില്‍ കോവിഡ് പോസീറ്റീവ് കേസുകല്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലാണ് നിര്‍ദ്ദേശം നല്‍കിയത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ആശുപത്രികള്‍ തയ്യാറാകണമെന്നും പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും ശക്തമായ കോവിഡ് പ്രോട്ടോക്കോള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറിക്കും, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയത് എങ്ങനെ... ഇതുവരെ നമുക്കറിയാവുന്ന വൈറസുകൾ?കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയത് എങ്ങനെ... ഇതുവരെ നമുക്കറിയാവുന്ന വൈറസുകൾ?

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ സ്ഥിതിഗതികള്‍ വിലയരുത്തുന്നതിനും പദ്ധതികള്‍ ആസുത്രണം ചെയ്യുന്നതിനുമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച വിദഗ്ധരേയും, സിവില്‍ ഏവിയേഷന്‍ മന്ത്രാലയ പ്രതിനിധികളേയും സന്ദര്‍ശിക്കും. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ് കോങ്, എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കര്‍ശനമായ പിരിശോദിക്കാനും അവര്‍ക്ക് ആര്‍പിസിആറും ക്വാറന്റൈനും നിര്‍ബന്ധമാക്കാനുള്ള താരുമാനം യോഗത്തില്‍ ഉണ്ടാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

co

ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യ്പപെട്ടിട്ടുണ്ട്. ട്വിറഅററിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കോവിഡില്‍ നിന്ന് രാജ്യം മുക്തമായി വരികയാണെന്നും പുതിയ വകഭേദം തടയാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പുതിയ വകഭേദം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്താന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും വളരെ പ്രയാസപ്പെട്ട് രാജ്യം കൊറോണയില്‍ നിന്ന് കരകയറുകയാണെന്നും ഈ പുതിയ വകഭേദം ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്..26 മരണം..ഇനി ചികിത്സയിലുള്ളത് 48,501 പേർസംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്..26 മരണം..ഇനി ചികിത്സയിലുള്ളത് 48,501 പേർ

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ലോകമെമ്പാടുമുള്ള കോവിഡ് സാഹചര്യത്തെ കുറിച്ചും ഒമിക്രോണിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോട് പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വാകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ആഘേഷങ്ങളിലും മറ്റും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആള്‍കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒമിക്രോണ്‍ വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഒമാനില്‍ വിലക്ക്, രാജ്യങ്ങള്‍ ഇവഒമിക്രോണ്‍ വകഭേദം; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഒമാനില്‍ വിലക്ക്, രാജ്യങ്ങള്‍ ഇവ

ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ബ്രിട്ടന്‍. യൂറോപ്പ്, ഒമാന്‍, തുടങ്ങി നിരവധി രാജ്യങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ അവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ മടങ്ങാനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ച സംസ്ഥാനമാണ് ഡല്‍ഹി. ഓക്‌സിഡന്‍ ക്ഷാമവും, ആശുപ്ത്രി കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം, മരുന്നുകള്‍ എന്നിവയുടെ അഭാവം മൂലം ഏറെ ബുദ്ധിമുട്ട് ഡല്‍ഹി നേരിട്ടിരുന്നു. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ ലോകം മുഴുവന്‍ കനത്ത ജാഗ്രതയാണ് പാലിക്കുന്നത്. നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ടര യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായി പരിശോധിക്കാനും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

English summary
Omicron variant; Governor warns hospitals in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X