കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമിക്രോണ്‍ വകഭേദം; അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുതുക്കി ഇന്ത്യ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ മാര്‍ഗനിര്‍ദ്ദേശം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. യാത്രക്കാര്‍ 14 ദിവസം യാത്ര ചെയ്തതും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും ഹാജരാക്കണമെന്ന് അരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആശങ്കയുയര്‍ത്തുന്ന വകഭേദമാണഅ ഓമിക്രോണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു ഈ പശ്ചാതലത്തിലാണ് യാത്രാ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയത്.

ലളിത ചേച്ചിയുടെ ചികിത്സാ ചെലവ് അമ്മ നല്‍കണം, മോഹന്‍ലാലിന് പോലും പെന്‍ഷനുണ്ടെന്ന് ശാന്തിവിളലളിത ചേച്ചിയുടെ ചികിത്സാ ചെലവ് അമ്മ നല്‍കണം, മോഹന്‍ലാലിന് പോലും പെന്‍ഷനുണ്ടെന്ന് ശാന്തിവിള

യാത്രക്കാര്‍ ആരോഗ്യ എയര്‍ സുവിധ എന്ന പോര്‍ട്ടലില്‍ സത്യവാങ്മൂലവും, രണ്ടാഴ്ച യാത്ര ചെയ്ത വിവരങ്ങളും നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും, കൂടാതെ കോവിഡ് 19 ആര്‍പിസിആര്‍ നെഗറഅറീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടത്. കൂടാതെ കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലമാണ് പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടത്. കൃത്രിമമായി നിര്‍മിച്ച റിപ്പോര്‍ട്ടുകള്‍ നിയമവിരുദ്ധവും ക്രമിനല്‍ കുറ്റവുമാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

co

ഡിസംബര്‍ 01 മുതല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം നിലവില്‍ വരും. അപകടസാധ്യതയുള്ള 12 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കൂടുതല്‍ പരിശോധിക്കുകയും, അവരെ പ്രത്യേകം നിരീക്ഷിക്കുകും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എയര്‍പോര്‍ട്ടിലെത്തിയാല്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്നും ടെസ്റ്റ് റിസള്‍ട്ട് വരെ വിമാനത്താവളത്തില്‍ തന്നെ കഴിയണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. തുടര്‍ന്ന് എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് അതും നെഗറ്റീവാണെങ്കില്‍ 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യമ ന്ത്രാലയം പറയുന്നു.

പണം ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലും; കോട്ടയം ആര്‍ടി ഓഫീസില്‍വിജിലന്‍സ് കണ്ടെത്തിയത് വന്‍ക്രമക്കേട്പണം ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലും; കോട്ടയം ആര്‍ടി ഓഫീസില്‍വിജിലന്‍സ് കണ്ടെത്തിയത് വന്‍ക്രമക്കേട്

പരിശോധനക്കിടെ രേഗലക്ഷണങ്ങളുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും അസുഖത്തിനായി ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവാണെങ്കില്‍ അവരുടെ സാമ്പിള്‍ ജെനോമിക് ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് അയക്കുമെന്നും ഇവരെ പ്രത്യേകം നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുമെന്നും കോവിഡ് മാനദണ്ഡമനുസരിച്ചുള്ള കൃത്യമായ പരിചരണം അവര്‍ക്ക് നല്‍കുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുണ്ടെങ്കില്‍ വീടുകളിലോ, മറ്റോ ക്വാന്റൈനില്‍ പ്രവേശിക്കണമെന്നും കോവിഡ് മാനദനണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ അവരെ നിരീക്ഷിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ജിയോയുടെ പ്ലാന്‍നിരക്ക് ഉയര്‍ത്തുന്നു, ഡിസംബര്‍ഒന്ന് മുതല്‍ പ്രാബല്യത്തില്‍, ഉയര്‍ത്തിയത് 25 ശതമാനംജിയോയുടെ പ്ലാന്‍നിരക്ക് ഉയര്‍ത്തുന്നു, ഡിസംബര്‍ഒന്ന് മുതല്‍ പ്രാബല്യത്തില്‍, ഉയര്‍ത്തിയത് 25 ശതമാനം

അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്ന ശേഷം 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്നും എല്ലാവരെയും വിമാനത്താവളത്തിലെ കോവിഡ് ദ്രുതപരിശോധനയില്‍ ഉള്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
Omicron variant; India revises international travel guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X