നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക, കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം
ബംഗളൂരു: ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ നിരീക്ണണം ശക്തമാക്കുമെന്നും. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്ക, പോമകോങ്, ബോട്‌സ്വാന, എന്നിവിടങ്ങളില്‍ നിന്്‌ന് എത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും ഇവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കില്‍ 10 ദിവസം ആസൊലേഷനില്‍ പ്രവേശിപ്പിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ രൂപമാറ്റം സംഭവിച്ച ഒമെക്രോണ്‍ എന്ന പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തിയത്. ഉയര്‍ന്ന രീതിയില്‍ രോഗം പകരാനുള്ള സാധ്യയതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നവംബര്‍ 20ന് ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇരുവരുടെയും സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചതായും ഡെല്‍റ്റ വേരിയന്റ് ബാധിച്ചതായി സ്ഥിരീകരിച്ചതായും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍, മാളുകള്‍, ഹോട്ടലുകള്‍, സിനിമാ ഹാളുകള്‍, മൃഗശാലകള്‍, നീന്തല്‍ക്കുളങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടാം ഡോസ് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും സാംസ്‌കാരിക പരിപാടികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
കേരളത്തില്‍ നിന്ന് കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ കര്‍ണാടകയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുമെന്നും. നെഗറ്റീവാണെങ്കില്‍ ശേഷം ഏഴാം ദിവസം രണ്ടാം ടെസ്റ്റ് നടത്തണമെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ മെഡിക്കല്‍, നഴ്സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കര്‍ണാടകയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അടുത്തിടെയുണ്ടായ നിരവധി കേസുകളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും എണ്ണം ഒരു ദിവസം മുമ്പ് 66 ല്‍ നിന്ന് 182 ആയി ഉയര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടകയിലെ ധാര്‍വാഡിലെ ഒരു മെഡിക്കല്‍ കോളേജും കോവിഡ് 19 ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും പദ്ധതികളുടെ അവലോകനത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പുതിയ വകഭേദത്തിന്റെ ആവിര്‍ഭാവത്തിനിടയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.












Click it and Unblock the Notifications