കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമിക്രോൺ ജാഗ്രത; യാത്രാനിയന്ത്രണം കർശനമാകും; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഒമിക്രോൺ ജാഗ്രത; യാത്രാനിയന്ത്രണം കർശനമാകും; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Google Oneindia Malayalam News

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്തിയുടെ അഭിസംബോധന.

ലോകത്ത് കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ സംസാരിക്കുക. ഒപ്പം നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.

1

അതേസമയം, വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് എതിരെ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇന്നലെ നി‍ർദേശം നൽകിയിരുന്നു. ഒമിക്രോൺ വകഭേദം വിവിധ ലോക രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോ​ഗത്തിലാണ് ജാ​ഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചുകേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

2

പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണം എന്നും അതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ഇന്നലെ നിർദേശിച്ചു. ഒമിക്രോൺ വൈറസിന് എതിരെ ജനങ്ങൾ ജാ​ഗ്രത പാലിക്കണം. രാജ്യത്ത് നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷൻ തോതും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. പ്രതിരോധം ഉറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിന്റെ വിതരണം വേ​ഗത്തിലാക്കണം എന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. വാക്സിനേഷൻ തീർക്കുന്ന പ്രതിരോധത്തെ പുതിയ വകഭേദം മറികടക്കും എന്ന റിപ്പോർട്ടുകൾ അടക്കം യോഗത്തിൽ ചർച്ച ചെയ്തു. അതേസമയം, സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും പരിശോധന കൂട്ടണം എന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

3

അതേസമയം, കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇന്ത്യയിലേക്ക് ഉളള അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസ് നിർത്തി വെയക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു കഴിഞ്ഞു.

കുറ്റങ്ങള്‍ തടയാന്‍ പൊലീസിന്റെ ടോക്ക് ടു കേരള പൊലീസ് തയ്യാര്‍; ആപ്പോ, വെബൈസൈറ്റോ ഇല്ലകുറ്റങ്ങള്‍ തടയാന്‍ പൊലീസിന്റെ ടോക്ക് ടു കേരള പൊലീസ് തയ്യാര്‍; ആപ്പോ, വെബൈസൈറ്റോ ഇല്ല

4

ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച ബി.1.1.592 വൈറസ് അഥവാ കൊവിഡിൻറെ ഒമിക്രോൺ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നത തല യോഗം പെട്ടെന്ന് വിളിച്ച് ചേർക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ , നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.


പുതിയ കോവിഡ് വകഭേദത്തിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐ സി എം ആർ അറിയിച്ചിരുന്നു. ജാഗ്രത തുടർന്നാൽ മതിയെന്നും അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെ ഇല്ലെന്നും വാക്സിനേഷൻ നടപടിയെ പുതിയ സാഹചര്യം ബാധിക്കരുത് എന്നും ഐ സി എം ആർ പറഞ്ഞിരുന്നു. അതേസമയം, മുൻ കരുതലിന്റ ഭാഗമായി ചില രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് ഇന്ത്യ നിയന്ത്രണം തുടർന്നേക്കും.

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു
5

അതേസമയം, കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനിടെ, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം 'ബി.1.1.529' ആഗോള തലത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്. വ്യാപനശേഷി കൂടുതലായതിനാല്‍ ഇത് ഡെല്‍റ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്. ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതക വ്യതിയാനങ്ങള്‍ ഇതിനകം സംഭവിച്ച് കഴിഞ്ഞു. ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്‌സിനുകളുടെയെല്ലാം ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനാണ്. ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതുകൊണ്ട് മുമ്പത്തെ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍.

English summary
Omicron virus; india has strick to restrict Travel in other countries; The Prime Minister narendra modi will address the nation today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X