കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനേഷനെയും മറികടക്കും ഒമൈക്രോണ്‍, ദക്ഷിണാഫ്രിക്ക നല്‍കുന്ന സൂചന, ആശ്വാസം ഇക്കാര്യത്തില്‍

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണിനെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തേക്ക്. ഒമൈക്രോണ്‍ വാക്‌സിന്‍ പ്രതിരോധ ശേഷിയെ മറികടക്കുമെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നത്. ഫൈസര്‍ വാക്‌സിന്‍ ഉപയോഗിച്ചവരില്‍ ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് പുതിയ ഭീതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. പുതിയ വേരിയന്റിന് അത്ര തീവ്രതയോടെ അനുഭവപ്പെടില്ലെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരാള്‍ക്ക് പോലും തീവ്രമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടില്ല. ചെറിയ ജലദോഷവും പനിയുമൊക്കെയാണ് ഇതുവരെ കണ്ടിരിക്കുന്ന രോഗലക്ഷണങ്ങള്‍.

തെലങ്കാനയും ആന്ധ്രയും നോട്ടമിട്ട് പ്രശാന്ത്, മമതയുടെ മിഷന്‍, കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറാന്‍ റെഡിതെലങ്കാനയും ആന്ധ്രയും നോട്ടമിട്ട് പ്രശാന്ത്, മമതയുടെ മിഷന്‍, കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറാന്‍ റെഡി

1

അതേസമയം വാക്‌സിനേഷനെ മറികടക്കാനുള്ള ശേഷി ഒമൈക്രോണിനുണ്ടെങ്കിലും സ്വാഭാവികമായ പ്രതിരോധ ശേഷിയും വാക്‌സിന്‍ പ്രതിരോധവും ചേരുന്നതോടെ ഗുണം ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്. രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഇപ്പോഴും വാക്‌സിന്‍ തന്നെ ഗുണം ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ പേരിലേക്ക് രോഗം വരാനുള്ള സാധ്യത ശക്തമാണ്. അതി തീവ്ര വ്യാപന ശേഷിയുള്ളതാണ് ഒമൈക്രോണ്‍. ദക്ഷിണാഫ്രിക്കയില്‍ വ്യാപകമായി പ്രചരിക്കുന്നത് ഇപ്പോള്‍ ഒമൈക്രോണാണ്. എന്നാല്‍ ഇതുവരെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതേ തുടര്‍ന്നുണ്ടായിട്ടില്ല. എന്നാല്‍ കേസുകള്‍ നിത്യേന വര്‍ധിച്ച് വരുന്നത് മുമ്പൊന്നും ഇല്ലാത്ത വിധത്തിലാണ്.

ദക്ഷിണാഫ്രിക്ക പ്രതിവാര കൊവിഡ് കേസുകളുടെ വര്‍ധനവ് അമ്പരപ്പിക്കുന്ന തരത്തിലാണ്. 300 ശതമാനത്തിലേറെയാണ് പ്രതിവാര കേസുകളുടെ ശരാശരി. 2756 കേസുകളില്‍ നിന്ന് 11881 കേസുകളായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. പ്രതിമാസ ശരാശരി 800 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരുമാസത്തെ കണക്ക് നോക്കുകയാണെങ്കില്‍ 443 കേസുകളില്‍ നിന്ന് 4242 കേസായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. ഒര മാസം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് തരംഗം തന്നെ അവസാനിച്ചിരുന്നു. ഇത് മൂന്നാം തരംഗമായിരുന്നു. ദക്ഷിണാഫ്രിക്ക സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ നവംബര്‍ മധ്യത്തോടെ വന്‍ തോതിലാണ് കേസുകള്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. എന്നാല്‍ മരണനിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പ്രതിവാര മരണനിരക്ക് 24 ശതമാനമായി കുറഞ്ഞു. ഇത് മുപ്പത് ശതമാനമായിരുന്നു.

അതേസമയം ഇന്ത്യയിലും ചെറുതല്ലാത്ത ഭയം ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത് മുതലുണ്ട്. കേരളത്തില്‍ പരിശോധിച്ച പത്തില്‍ എട്ട് സാമ്പിളുകളും നെഗറ്റീവാണ്. ഇതിനിടെ ബെംഗളൂരുവില്‍ ഒമൈക്രോണ്‍ ബാധിച്ച ഡോക്ടര്‍ രോഗമുക്തി നേടിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് വീണ്ടും പോസിറ്റീവായിരിക്കുകയാണ്. ഡോക്ടര്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്. എന്നാല്‍ കാര്യമായിട്ടുള്ള രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഒമൈക്രോണ്‍ സാഹചര്യം വിലയിരുത്താനിരിക്കുകയാണ്. ക്യാബിനറ്റ് ചര്‍ച്ചകളും നടത്തും. കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കും. ഒമൈക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടക്കാനാണ് തീരുമാനം. മഹാരാഷ്ട്രയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ തല്‍ക്കാലം കൊണ്ടുവരില്ല. കേന്ദ്ര നിര്‍ദേശപ്രകാരമായിരിക്കും നടപടി.

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India

English summary
omicron will evade immunity than other covid variants claims study from south africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X