കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19 ദിവസത്തിനൊടുവില്‍ കല്‍ക്കരി ഖനിക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തി! പക്ഷേ

  • By Aami Madhu
Google Oneindia Malayalam News

19 ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. 370 അടി താഴ്ചയുള്ള ഖനിയുടെ താഴെ വരെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും കുടുങ്ങികിടക്കുന്ന 15 പേരില്‍ ഒരാളെ പോലും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.ഖനികളുടെ ഉളളിലേക്ക് കടക്കാനായുണ്ടാക്കിയ എലിമാളം പോലുളള കുഴികളില്‍ കല്‍ക്കരിയും ചളിയും മാത്രമാണ് കണ്ടെത്താനായത്.

meghalaya-mine-1545034721-1545651641-1545889414-1546318730.jp

ഈ കുഴികളില്‍ നിന്ന് വെള്ളം പൂര്‍ണമായി ഇറങ്ങിയാലേ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ആകൂവെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന നേവി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ ഖനിക്കുള്ളിലെ ടണലുകളില്‍ 250അടി ഉയരത്തില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ട്. ഈ ടണലുകളാവട്ടെ അഞ്ച് അടിയില്‍ കൂടുതല്‍ ഉയരം ഇല്ല. വെള്ളം നിറഞ്ഞ് കിടക്കുന്ന ഏറ്റവും താഴെയുള്ള രണ്ട് ടണലുകളിലാകാം തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതെന്നാണ് നിഗമനം. കൂടുതല്‍ ഹാലോവന്‍ ബള്‍ബുകളും കൂടുതല്‍ പമ്പുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉടന്‍ ​എത്തിക്കണമെന്ന് നാവി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡിസംബര്‍ 13നാണ് പതിനഞ്ച് തൊഴിലാളികള്‍ റാറ്റ് ഹോളുകള്‍ക്കകത്ത് കടന്നത്.സമീപത്തുളള ലിറ്റെയ്ന്‍ നദിയില്‍ നിന്നും കുഴികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ തൊഴിലാളികള്‍ക്ക് പുറത്ത് കടക്കാന്‍ സാധിക്കാതെ വന്നു. രണ്ട് പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് അടിച്ച് കളയാന്‍ രക്ഷാ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

English summary
On Day 19, Navy Divers Reached Bottom Of Meghalaya Mine: 10 Points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X