• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

3 സത്യ പ്രതിജ്ഞ ചടങ്ങിലും പ്രതിപക്ഷ ഐക്യം, അപൂർവ്വമായ ബസ് യാത്ര, ബിജെപിക്കുള്ള മുന്നറിയിപ്പോ?

ദില്ലി: രാഷ്ട്രീയത്തിലെ അപൂർവ്വങ്ങളി‍ അപൂർവ്വമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച ദിവസമയിരുന്നു തിങ്കളാഴ്ച. മൂന്ന് സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുത്തത്ത് പ്രതിപക്ഷ നേതാക്കൾ എല്ലാവരുമായിരുന്നു. 2019ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നണി ഐക്യമായിരുന്നു കർണാടകയ്ക്ക് ശേഷം മധ്യപ്രദേശ്, ഛണ്ഡീഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച കാണാൻ സാധിച്ചത്. പ്രതിപക്ഷ നേതാക്കളുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള യാത്രയാണ് അവരെയും അമ്പരിപ്പിച്ചത്.

ഗോരാഷ്ട്രീയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു..... ഗോ സേവാ ആയോഗ് കൊണ്ടുവരണമെന്ന് നേതാക്കള്‍!!

പ്രതിപക്ഷ നേതാക്കളുടെ യാത്ര ഒരുമിച്ചായിരുന്നു. 'ഗാദ്ബന്ധൻ ട്രാവൽസിൽ' നേതാക്കളുടെ യാത്ര വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിലെ ഐക്യത്തിന്റെ പ്രതീകമാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലേക്കുമുള്ള നേതാക്കളുടെ യാത്ര.

പ്രമുഖ നേതാക്കൾ

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, എൻസിപി നേതാക്കളായ ശരത് പവാർ, പ്രഫുൽ പട്ടേൽ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആർജെഡി നേതാവ് തേജസ്വി യാദവ്, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, എംപി കനിമൊഴി, ലോകതന്ത്രിക് ജനതാ ദൾ നേതാവ് ശരത് യാദവ് എന്നിവരാണ് ഒന്നിച്ച് മൂന്ന് സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്.

പ്രതിപക്ഷ ഐക്യം

രാജസ്ഥാനിൽ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കമൽ നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായും ഭൂപേഷ് ഭാഗേൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ മറ്റൊരു ശക്തിപ്രകടനമായാണ് ഇന്നത്തെ കാഴ്ചയെ കാണേണ്ടത്.

മൂന്ന് നേതാക്കളില്ല

എന്നാൽ പ്രധാനപ്പെട്ട് മൂന്ന് നേതാക്കൾ ബസ് യാത്രയിൽ ഉണ്ടായിരുന്നില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഎസ്പി നേതാവ് മായാവതി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ ഒപ്പ മുണ്ടായിരുന്നില്ല എന്നതായിരുന്നു ബസ് യാത്രയിലെ പ്രത്യേകത.

അടുത്ത പ്രധാനമന്ത്രി

അടുത്ത പ്രധാനമന്ത്രി

ഡിഎംകെ ആസ്ഥാനത്തെ കരുണാനിധി പ്രതിമ അനാച്ഛാദന ചടങ്ങിലും ലോകസഭ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒത്തൊരുമിച്ചിരുന്നു. "മോദിയുടെ ഫാഷിസ്റ്റ് സര്‍ക്കാരിന് തോല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ, രാജ്യത്തെ രക്ഷിക്കൂ" എന്നാണ് ചെന്നൈയില്‍ കരുണാനാധി പ്രതിമ അനാച്ഛാദന ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രസംഗിച്ചത്. ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന പ്രഖ്യാപനവുമായി സ്റ്റാലിൻ രംഗത്ത് വരുന്നത്.

നീരസം

നീരസം

എന്നാൽ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ വിയോജിപ്പ് നേരത്തെ രേഖപ്പെടുത്തിയവരായിരുന്നു. കോണ്‍ഗ്രസിലെ തന്നെ പി ചിദംബരത്തെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിരുന്നത് ഇത്തരത്തില്‍ രാഹുലിനെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നു തന്നെയായിരുന്നു.

ആത്മവിശ്വാസം

ആത്മവിശ്വാസം

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിച്ചിരിക്കുന്നതിന്റെ ആത്മവിശ്വാസത്തിലും ധൈര്യത്തിലുമാണ് അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയെന്ന പ്രഖ്യാപനവുമായി സ്റ്റാലിൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പായുള്ള ഒരു മഹാസഖ്യം എന്ന ആശയത്തോടും അതിന്റെ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്നതിനോടും ഇടതുപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവ യോജിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് സൂചന.

പ്രാദേശിക പാർട്ടികൾ

പ്രാദേശിക പാർട്ടികൾ

രാഹുൽ ഗാന്ധിയെ മാറ്റി നിർത്തിയാൽ കൂട്ടുകക്ഷി ഭരണത്തിൽ പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവരിൽ പ്രമുഖർ ബിഎസ്പി നേതാവ് മായാവതി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ടിആർഎസ് നേതാവ് ചന്ദ്രശേഖരറാവു, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവരാണ് എന്നതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പോട് അടുക്കുമ്പോൾ എന്താകുമെന്ന് കണ്ടറിയാം. കേന്ദ്രം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ പ്രാദേശിക പാർട്ടികൾ നിർണ്ണായക പങ്കുവഹിക്കുന്ന സാഹചര്യം ആത്യന്തികമായി ബിജെപിക്കേ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ബിജെപി.

ഒറ്റ കക്ഷി ബിജെപി തന്നെ

ഒറ്റ കക്ഷി ബിജെപി തന്നെ

ഒറ്റകക്ഷി എന്ന നിലയിൽ ഏറ്റവും കൂടുതൽ സീറ്റു നേടുക ബിജെപി തന്നെ ആയിരിക്കും. എത്ര ശക്തമായ സർക്കാർ വിരുദ്ധ തരംഗമുണ്ടായാലും ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി പദത്തിന് വേണ്ടി തർക്കമുണ്ടായാൽ പ്രതിപക്ഷ ഐക്യമൊക്കെ 'സ്വാഹ' യാകും. 90 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി യിൽ നിന്നടക്കം എത്ര സീറ്റ് ബിഎസ്പി നേടിയാലും മായാവതിയെ പ്രധാനമന്ത്രിയാക്കുന്ന ഏർപ്പാടിന് സമാജ് വാദി പാർട്ടി നിന്നു കൊടുക്കില്ലെന്നത് തന്നെയാണ് പ്രധാന കാര്യം.

മമത ബാനർജി

മമത ബാനർജി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് പ്രധാനമന്ത്രി പദ മോഹികളുടെ ലിസ്റ്റിലെ ശക്തയായ മുഖ്യമന്ത്രി. 42 ലോകസഭ അംഗങ്ങളെയാണ് ബംഗാളിൽ നിന്നും തിരഞ്ഞെടുക്കുന്നത്. നിലവിൽ ഇതിൽ 34ഉം മമതയുടെ തൃണമൂൽ കോൺഗ്രസ്സിനാണ്. ഇവിടെ ബിജെപിക്ക് ഒന്നും ചെയ്യാനുമാകില്ല. എംപിമാർ മമത ബാനർജി ആകണം പ്രധാനമന്ത്രിയെന്ന് വാദിച്ചാൽ അതും പ്രശ്നമാകും. സിപിഎം ഒരിക്കലും ഈ ഏർപ്പാടിനെ പിന്തുണയ്ക്കില്ലെന്നത് പകൽ പോലെ വ്യക്തമാണ്.

English summary
On 'Gathbandhan' bus, Rahul Gandhi takes Opposition leaders to oath-taking ceremonies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more