കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിലെ സ്ഥിതി സർക്കാർ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിരുദ്ധമെന്ന് സീതാറാം യെച്ചൂരി

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജമ്മുകശ്മീരിലെ സ്ഥിതി സർക്കാർ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിരുദ്ധമാണെന്നാണ് യെച്ചൂരിയുടെ പ്രതികരണം. സുപ്രീം കോടതി അനുമതിയോടെ സിപിഎം മുൻ എംഎൽ യൂസഫ് തരിഗാമിയെ കണ്ട് മടങ്ങിയെത്തിയ ശേഷമാണ് പ്രതികരണം. തന്നെ ഒരു അതിഥി മന്ദിരച്ചിൽ താമസിപ്പിച്ചു. തരിഗാമിയെ അല്ലാതെ പുറത്തേക്ക് പോകാനോ ആരെയും കാണാനും അനുമതിയുണ്ടായിരുന്നില്ല. കശ്മീരിലെ അന്തരീക്ഷം സർക്കാർ പറയുന്നതല്ലെന്നും അ

അഞ്ച് ശതമാനം കറക്ടാണോ.... ജിഡിപി വളര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്!!അഞ്ച് ശതമാനം കറക്ടാണോ.... ജിഡിപി വളര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ ട്രോളി കോണ്‍ഗ്രസ്!!

തരിഗാമിയെ വീട്ടിലെത്തി സന്ദർശിച്ചെന്നും അദ്ദേഹത്തിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നും യെച്ചൂരി പറയുന്നു. ആർക്കും അദ്ദേഹത്തെ കാണാനും കഴിയില്ല. ഡോക്ടറെത്തി ആരോഗ്യനില പരിശോധിച്ചതായും ഇക്കാര്യങ്ങൾ കോടതിയെ ധരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. ശ്രീനഗർ വിമാനത്താവളത്തിൽ ഇറങ്ങിയ തന്നെ അകമ്പടിയോടെയാണ് തരിഗാമിയുടെ വീട്ടിലെത്തിച്ചു. ശ്രീനഗർ വിമാനത്താവളത്തിലിറങ്ങിയ തന്നോട് വ്യാഴാഴ്ച തന്നെ തിരിച്ചുപോകാൻ തന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടറെത്തി തരിഗാമിയെ പരിശോധിച്ച ശേഷം മാത്രമേ തിരിച്ചുപോകൂവെന്ന നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഇക്കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരിഗാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചെന്നും കശ്മീരിൽ കണ്ട കാര്യങ്ങളെക്കുറിച്ച് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

sitaramyechury-0

ജമ്മുകശ്മീരിലുള്ള മുൻ സിപിഎം എംഎൽഎ യൂസഫ് തരിഗാമിയെ കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. അല്ലാത്ത പക്ഷം ശ്രീനഗറിലെത്തി അദ്ദേഹത്തെ സന്ദർശിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യെച്ചൂരിക്ക് തരിഗാമിയെ സന്ദർശിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി രാഷ്ട്രീയമായ കാര്യങ്ങൾക്കായി ഇത് ഉപയോഗിക്കരുതെന്ന നിർദേശവും നൽകിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് അഞ്ച് മുതലാണ് യൂസഫ് തരിഗാമിയെ വീട്ടുതടങ്കലിലാക്കിയത്.

English summary
On-ground situation in Srinagar completely contrary to govt's claims: Sitaram Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X