കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാര്‍ദ്ദിക്കിന്റെ അറ്റകൈ പ്രയോഗം... മറുപടി കിട്ടിയത് ബിഹാറില്‍ നിന്ന്; സ്‌ട്രോങ് റൂമിനടുത്ത് 'നമോ'!

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: തിരഞ്ഞെടുപ്പില്‍ വിജയിക്കുമോ ഇല്ലയോ എന്ന കാര്യം വോട്ടെണ്ണിക്കഴിയുമ്പോഴേ അറിയുകയുള്ളൂ. എന്നാല്‍ ഗുജറാത്തിലെ കാര്യം അങ്ങനെയല്ല. കോണ്‍ഗ്രസ്സിനായാലും ഹാര്‍ദ്ദിക് പട്ടേലിനായാലും ഒരുപാട് പ്രതീക്ഷകള്‍ ഒന്നും ഇല്ല. എക്‌സിറ്റ് പോള്‍ ഫലങ്ങളും എതിരാണ്.

ഈ സാഹചര്യത്തിലാണ് പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ ആരോപണം ചര്‍ച്ചയാകുന്നത്. ഗുജറാത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം നടന്നു എന്നാണ് ഹാര്‍ദ്ദിക്കിന്റെ ആരോപണം. അതും വോട്ടെണ്ണുന്നതിന്റെ തൊട്ട് തലേന്നാണ് ട്വിറ്ററില്‍ ഹാര്‍ദ്ദിക് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുള്ളത്.

Hardik patel

ഹാര്‍ദ്ദിക് പട്ടേല്‍ മാത്രമല്ല, കോണ്‍ഗ്രസ്സും ആരോപണങ്ങളുമായി മുന്നില്‍ തന്നെ ഉണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ക്കടുത്ത് 'നമോ' എന്ന പേരില്‍ വൈഫൈ കണക്ഷന്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ആരോപണം. നേരത്തെ, പോളിങ് ബൂത്തുകള്‍ക്കടുത്ത് ബ്ലൂടൂത്ത് ഉപകരണങ്ങള്‍ കണ്ടെത്തി എന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു.

എന്തായാലും ഹാര്‍ദ്ദിക് പട്ടേലിന്റെ ആരോപണത്തിന് നേരിട്ട് മറുപടി നല്‍കിയത് ഗുജറാത്തിലെ ബിജെപി നേതാക്കള്‍ ആയിരുന്നില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ പിന്തുണച്ച് മുന്നോട്ട് വന്നത്. തിരഞ്ഞെടുപ്പുകളെ സുതാര്യമാക്കിയത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് എന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്.

English summary
Gujarat election: A day before poll results, row over EVMs breaks out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X