കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നുവെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റ് അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളിലൂടെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംവിധാനങ്ങളിലൂടെയുള്ള കബളിപ്പിക്കലുകളും വര്‍ധിച്ച് വരികയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം അറിയിച്ചത്.

ഡോ. അബ്ദുള്‍ കലാമിനെ ഓര്‍ക്കുമ്പോള്‍ നാം ശാസ്ത്രത്തെ പറ്റിയും സാങ്കേതികവിദ്യയെപ്പറ്റിയും ചിന്തിക്കുന്നു. ഭാവിയില്‍ നമ്മെ നയിക്കുന്നത് സാങ്കേതികവിദ്യയാണ്. നാം അത് സ്വന്തമാക്കണം. ഈ സന്ദര്‍ഭത്തില്‍ അടല്‍ ഇന്നോവേഷന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ആവശ്യങ്ങളും മുന്‍ഗണനകളുമുണ്ട്. ഇവയൊക്കെ നേടാന്‍ വികസനമാണ് ഒരേയൊരു പോംവഴിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പരിസ്ഥിതി

പരിസ്ഥിതി

പരിസ്ഥിതി സംരക്ഷണത്തിന് ഒരുമിച്ച് നില്‍ക്കണം. കാലാവസ്ഥാാവ്യതിയാനം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എല്ലാവരും മരങ്ങള്‍ നട്ടു പിടുപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യ പരിശോധന

ആരോഗ്യ പരിശോധന

സുരക്ഷിത് മാതൃത്വ അഭിയാന്‍ പദ്ധതിയിലൂടെ എല്ലാ മാസവും ഒന്‍പതാം തീയ്യതി ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ആരോഗ്യ പരിശോധനയ്ക്ക് സൗകര്യം ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രക്ഷാബന്ധന്‍

രക്ഷാബന്ധന്‍

രക്ഷാബന്ധന്‍ ദിവസം അടുക്കുകയാണ്. ഇത്തവണ രക്ഷാ ബന്ധന് പ്രധാന്‍മന്ത്രി സുരക്ഷ ഭാമ യോജന, ജീവന്‍ ജ്യോതി ബീമ യോജന എന്നിവ സഹോദരിമാര്‍ക്ക് സമ്മാനമായി നല്‍കാന്‍ സഹോദരന്മാര്‍ തയ്യാറാവണമെന്നും മോദി പറഞ്ഞു.

രോഗങ്ങള്‍

രോഗങ്ങള്‍

മണ്‍സൂണ്‍ നല്ലതാണ്. പക്ഷേ രോഗങ്ങളെ സൂക്ഷിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുതെന്നും അത് പ്രതിരോധശേഷിയെ ബാധിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

ചേര്‍ന്ന് പ്രവര്‍ത്തിക്കും

ചേര്‍ന്ന് പ്രവര്‍ത്തിക്കും

പ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രവും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

പങ്കുവെക്കാം

പങ്കുവെക്കാം

സ്വാതന്ത്ര്യദിനത്തിലെ തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ആശയങ്ങള്‍ ജനങ്ങള്‍ക്ക് താനുമായി പങ്കുവെക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

English summary
Prime Minister Narendra Modi today said the key to the future is technology and to lead, one must innovate. In his monthly radio address Mann ki Baat, the Prime Minister said, "The future is going to be technology driven, we need to embrace it... Let us aim to innovate."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X