Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ യുവാക്കള്‍ക്ക് കല്ല് കൊടുക്കുന്നവര്‍ ഒരിക്കല്‍ അവരോട് മറുപടി പറയേണ്ടിവരുമെന്ന് മോദി

ദില്ലി: കശ്മീരില്‍ ആക്രമണം നടത്താന്‍ യുവാക്കളെ ഇളക്കി വിടുന്നവര്‍ക്ക് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ക്ക് കല്ല് കൊടുത്തു വിടുന്നവര്‍ ഒരിക്കല്‍ അവരുടെ മുമ്പില്‍ മറുപടി പറയേണ്ടി വരുമെന്ന് മോദി പറഞ്ഞു. പ്രതിമാസ പരിപാടിയായ 'മന്‍ കീ ബാത്തി'ലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിശ്വസിക്കുന്നു. ഇത് വിഘടവാദികള്‍ക്കും ലോകത്തിനും നല്‍കുന്ന സന്ദേശമാണ്. സംഘര്‍ഷത്തില്‍ ജനങ്ങള്‍ മരിക്കുന്നതില്‍ ദു:ഖമുണ്ടെന്നും മോദി പറഞ്ഞു. കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Narendra Modi

കഴിഞ്ഞ അമ്പത് ദിവസമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും ഈ വിഷയത്തിലുള്ള രാജ്യത്തിന്റെ ഐക്യം ആത്മവിശ്വാസം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+