കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോറിക്ഷയേക്കാള്‍ നിരക്ക് കുറവാണ് വിമാനത്തില്‍; കേന്ദ്രമന്ത്രിയുടെ വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഓട്ടോ റിക്ഷയില്‍ പോകുന്നതിനേക്കാള്‍ കുറഞ്ഞ നിരക്ക് മതി വിമാന യാത്രയ്‌ക്കെന്ന് കേന്ദ്ര മന്ത്രി. വിചിത്രമായ അവകാശവാദം നടത്തിയത് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണ്. എന്നാല്‍ അദ്ദേഹം തന്റെ പരാമര്‍ശത്തിന് വിശദീകരണവും നല്‍കുന്നുണ്ട്.

Ncrp

കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ താന്‍ പറയുന്നത് ശരിയാണെന്ന് ജയന്ത് സിന്‍ഹ ആണയിടുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വിമാനകൂലി കുറവാണെന്നും മന്ത്രി പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇതുസംബന്ധിച്ച മന്ത്രിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലെ വിമാനത്താവളത്തിലെ പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ജയന്ത് സിന്‍ഹ. താന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. എന്നാല്‍ യാഥാര്‍ഥ്യം എന്താണെന്ന് നോക്കൂ. രണ്ടുപേര്‍ ഓട്ടോയില്‍ യാത്ര ചെയ്യുന്നു. പത്ത് രൂപ വീതം രണ്ടാളും കൊടുത്തു. ഇതിനര്‍ഥം കിലോമീറ്ററിന് അഞ്ച് രൂപ ആയെന്നാണ്. എന്നാല്‍ വിമാന യാത്രയ്ക്ക് കിലോമീറ്ററിന് നാല് രൂപയേ ആകുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.

തന്റെ പരാമര്‍ശം വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു. എല്ലാവരും വിമാനത്തില്‍ യാത്ര ചെയ്യണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും ഗതാഗത നിരക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ വിമാനത്തിന്റേത് കുറവാണെന്ന് പറയുകയാണ് ചെയ്തതെന്നും മന്ത്രി വിശദമാക്കി.

ഗൊരഖ്പൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്റിഗോ വിമാനം ദില്ലിയിലേക്കും മുംബൈയിലേക്കും കൊല്‍ക്കത്തയിലേക്കും അലഹാബാദിലേക്കും സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
On per kilometre basis, airfare cheaper than auto rickshaw ride, says Jayant Sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X