രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്; കളംപിടിക്കാന്‍ മോദിയെ രംഗത്തിറക്കി ബിജെപി
ജോധ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന കോണ്‍ഗ്രസ്സിനെ പ്രതിരോധിക്കാന്‍ രാജസ്ഥാനില്‍ മോദിയെ തന്നെ നേരിട്ടിറക്കി ബിജെപിയുടെ പ്രതിരോധ തന്ത്രം. വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പ്രധാനമന്ത്രിയെ തന്നെ രംഗത്തിറക്കി ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് കൂടുതല്‍ വാര്‍ത്താ പ്രധാന്യം ലഭ്യമാക്കുകയെന്ന തന്ത്രം പാര്‍ട്ടി പയറ്റുന്നത്.
നാളെയും മറ്റന്നാളുമായി മാര്‍വാര്‍, ശേഖവതി മേഖലകളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കും. 2013 ലും 2008 ലും തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേദിവസങ്ങളില്‍ രാജസ്ഥാനില്‍ മോദി റാലി നടത്തിയിരുന്നു. അന്നൊക്കെ ഗുണം ചെയ്ത റാലി ഇത്തവണയും വോട്ടര്‍മാരെ തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

അതേസമയം മറുപക്ഷത്ത് അധികാരം തിരിച്ചു പിടിക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രചരണങ്ങള്‍ മുന്നോട്ടുപോവുന്നത്. 15 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തിനെതിരേയുള്ള വികാരവും വികസന മുരടിപ്പും ആണ് കോണ്‍ഗ്രസ്സിന്റെ ഇത്തവണത്തെ പ്രധാന പ്രചരണ വിഷയം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിവിധ സര്‍വ്വേകള്‍ ഇത്തവണ രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടുമെന്ന പറയുന്നത് കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇതിനെയെല്ലാം മോദിയുടെ പ്രചരണം കൊണ്ട് മറികടക്കാം എന്നാണ് ബിജെപി കരുതുന്നത്.












Click it and Unblock the Notifications