കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംയുക്ത നാവികാഭ്യാസം, പ്രതിരോധ-വ്യാപാര സഹകരണം; ബന്ധം ശക്തമാക്കാന്‍ സൗദിയും ഇന്ത്യയും

Google Oneindia Malayalam News

Recommended Video

cmsvideo
സംയുക്ത നാവികാഭ്യാസം, പ്രതിരോധ-വ്യാപാര സഹകരണം | Oneindia Malayalam

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി. ദില്ലി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പാകിസ്താന്‍ സന്ദര്‍ശിച്ചു മടങ്ങിയ അദ്ദേഹം സൗദിയില്‍ നിന്ന് നേരിട്ടാണ് ഇന്ത്യയില്‍ എത്തിയത്.

പാകിസ്താനില്ഡ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പുല്‍വാമഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പരിപാടികളില്‍ മാറ്റം വരുത്തുകയായിരുന്നു. ബുധനാഴ്ച്ച രാവിലെ സൗദി കീരീടാവകാശിക്ക് രാഷ്ട്രപതി ഭവനില്‍ സ്വീകരണം ഒരുക്കും. മുഹമ്മദ് ബിന്‍ സല്‍മാന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായുള്ള പ്രധാന പത്ത് പോയിന്‍റുകള്‍ ഇങ്ങനെ..

മുഹമ്മദ് ബിന്‍ സല്‍മാന്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍

സൗദിയിലെ വിവിധ വകുപ്പ് മന്ത്രിമാര്‍ക്കും വ്യവസായപ്രമുഖരും അടങ്ങുന്ന സംഘത്തിനൊപ്പമാണ്
എംബിഎസ് എന്ന് അറിയപ്പെടുന്ന സൗദി കരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും.

ചര്‍ച്ചകള്‍ വേണം

ചര്‍ച്ചകള്‍ വേണം

പുല്‍വാമ ആക്രമത്തെ തുടര്‍ന്ന് ഇന്ത്യുക്കും പാകിസ്താനുമിടയിലെ ബന്ധം കൂടുതള്‍ വഷളായിക്കൊണ്ടിരിക്കേയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമ്മര്‍ദത്തിന് അയവ് വരുത്താനും മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ചര്‍ച്ചകളാണ് അനുയോജ്യമായ മാര്‍ഗമെന്നാണ് സൗദി കീരീടാവാകശി നേരത്തെ അഭിപ്രായപ്പെട്ടത്.

മസൂദ് അസ്ഹര്‍

മസൂദ് അസ്ഹര്‍

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ സൗദി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ പട്ടികയില്‍ രാഷ്ട്രീയം ഒഴിവാക്കണമെന്നാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്.

സംയുക്ത പ്രസ്താവന

സംയുക്ത പ്രസ്താവന

ബുധനാഴ്ച്ചത്തെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഭീകരാവാദത്തിനെതിരെ ഇരു രാഷ്ട്ര നേതാക്കളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചേക്കും. സൗദിയും ഇന്ത്യയും തമ്മില്‍ ശക്തവും സ്വതന്ത്രവുമായ ബന്ധമാണ് ഉള്ളതെന്ന് നയതന്ത്ര കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ഒരു ചര്‍ച്ചക്കും തയ്യാറല്ല

ഒരു ചര്‍ച്ചക്കും തയ്യാറല്ല

അതിര്‍ത്തി കട‍ന്നുള്ള ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്താനുമായി ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പുല്‍വാമയില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ പാകിസ്താന്‍റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഇന്ത്യ പുറത്തു വിട്ടിരുന്നു.

ഇന്ത്യ-സൗദി

ഇന്ത്യ-സൗദി

രാജ്യത്തിന്‍റെ ഏറ്റവും ശക്തമായ എട്ട് നയതന്ത്ര പങ്കാളികളില്‍ ഒരാളായിട്ടാണ് ഇന്ത്യയെ സൗദി അറേബ്യ കണക്കാക്കുന്നത്. ദേശീയ സുരക്ഷ, വ്യാപാരം, നിക്ഷേപം, സംസ്കാരം എന്നിവയിലെല്ലാം ശക്തമായ ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമിടിയില്‍ സൗദി അറേബ്യ പ്രതീക്ഷിക്കുന്നതെന്ന് മുതിര്‍‌ന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ടിഎസ് ത്രിമൂര്‍ത്തി വ്യക്തമാക്കുന്നു.

ചര്‍ച്ച നടക്കും

ചര്‍ച്ച നടക്കും

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മന്ത്രിതലത്തില്‍ സ്ട്രാറ്റജിക് പാര്‍ടണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് മുഹമ്മദ് ബിന്‍ സല്‍മാനും മോദിക്കുമിടയില്‍ ചര്‍ച്ച നടക്കും. ഈ പാട്ണര്‍‌ഷിപ്പിന്‍റെ ഭാഗമായി പ്രതിരോധ മേഖലയിലെ സഹകരണവും സേനയുടെ സംയുക്ത നാവികാഭ്യാസവും നടന്നേക്കും.

2016 ല്‍

2016 ല്‍

2016 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി സൗദി സന്ദര്‍ശനം നടത്തിയിരുന്നു. അതിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സൗദി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധവും നിക്ഷേപ-വ്യാപാര സാധ്യതകളും മെച്ചപ്പെടുത്താനുള്ള കേന്ദ്രപദ്ധതികളുടെ തുടര്‍ച്ചയായിട്ടായിരുന്നു മോദിയുടെ സന്ദര്‍ശനം. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനുവും അന്നത്തെ സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ടയായിരുന്നു.

പാകിസ്താന്‍ സന്ദര്‍ശനം

പാകിസ്താന്‍ സന്ദര്‍ശനം

രണ്ടു ദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി 20 ബില്യണ്‍ ഡോളറിന്‍റെ ധനസഹായം പാകിസ്താന്‍ സൗദി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ ചൈനീസ് സഹായത്തോടെ പൂര്‍ത്തീകരിക്കുന്ന ഗദ്വാര്‍ തുറമുഖ നിര്‍മ്മാണത്തിന്‍ 10 ബില്യണ്‍ ഡോളറും അനുവദിച്ചിട്ടുണ്ട്.

ചൈനിയിലേക്ക്

ചൈനിയിലേക്ക്

ഇന്തയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന സൗദി കിരീടാവകാശി ദില്ലിയില്‍ നിന്ന് ചൈനയിലേക്ക് പോവും. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ കശ്വോഗിയുടെ കൊലപാതകത്തില്‍ രാജകുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ വിദേശ പര്യടനം

ട്വീറ്റ്

സല്‍മാന്‍ രാജകുമാരനെ സ്വീകരിക്കുന്നു

English summary
Saudi Crown Prince Arrives In India, Received By PM At Airport: 10 Points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X