കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായനികുതി റെയ്ഡിന് പിന്നാലെ സോനു സൂദിന്റെ വീട്ടിലും പരിശോധന: റിയൽ എസ്റ്റേറ്റ് ഇടപാട് നിരീക്ഷണത്തിൽ

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് നടൻ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള ഓഫീസിലും കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ നടന്റെ വീട്ടിലും ആദായനികുതി വകുപ്പ്. മുംബൈയിലും ലഖ്നൌവിൽ സോനു നിഗവുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലുമാണ് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ലഖ്നൊ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുമായി സോനു സൂദ് നടത്തിയ സ്വത്ത് ഇടപാടുകളെക്കുറിച്ചാണ് ആദായനികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. ജുഹുവിലെ അദ്ദേഹത്തിന്റെ വീട്ടിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ചാരിറ്റി ഓഫീസ് ഉൾപ്പെടെ ഇന്നലെ നടനുമായി ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിൽ ഇന്നലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

 ജോസഫ് വാഴയ്ക്കൻ, തമ്പനൂർ രവി,വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പുറത്താകും; പുന;സംഘടന ചർച്ച ജോസഫ് വാഴയ്ക്കൻ, തമ്പനൂർ രവി,വിഷ്ണുനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പുറത്താകും; പുന;സംഘടന ചർച്ച

"സോനു സൂദിന്റെ കമ്പനിയും ലക്നൗ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും തമ്മിൽ അടുത്തിടെയുള്ള ഒരു ഇടപാട് നിരീക്ഷണത്തിലാണ്. ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് പരിശോധന ആരംഭിച്ചത്," എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. 48 കാരനായ സോനു സൂദിനെ കേന്ദ്രം വേട്ടയാടുന്നുവെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിയതോടെ ഇതിന്റെ പേരിൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ "കുടിയേറ്റക്കാരുടെ മിശിഹാ" എന്ന വിശേഷണവും നേടിയിരുന്നു.

 sonusood-1

ദില്ലിയിലെ ആം ആദ്മി സർക്കാരിന്റെ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രൊജക്ടായ ദേശ് കാ മെന്റേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി സോനു സൂദിനെ തിരഞ്ഞെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ആദായ നികുതി വകുപ്പ് സോനുവിന്റെ സ്ഥാപനങ്ങളിലും ഇപ്പോൾ വീട്ടിലും പരിശോധന നടത്തുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോനു സൂദ് ആം ആദ്മി പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശനം നടത്തുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ തള്ളിക്കളഞ്ഞ് സോനു സൂദ് തന്നെയാണ് രംഗത്തെത്തിയത്. 2022ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സോനു സൂദ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു.

കഴിഞ്ഞ വർഷം രാജ്യത്ത് കൊവിഡ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റക്കാർക്കായി പ്രത്യേക വിമാനങ്ങളും ബസുകളും അദ്ദേഹം സംഘടിപ്പിച്ച് അവർക്ക് സ്വദേശത്തേക്ക് തിരിച്ചുപോകാൻ സൌകര്യമൊരുക്കിയതോടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ, കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗ വ്യാപനം രൂക്ഷമായതോടെ കോവിഡ് രോഗികൾക്ക് ഓക്സിജൻ സംഘടിപ്പിച്ച് നൽകുന്നതിലായിരുന്നു അദ്ദേഹം അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. രാഷ്ട്രീയക്കാരും പാർട്ടികളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ടെങ്കിലും, തന്റെ ദാനധർമ്മത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് സോനു സൂദ് എപ്പോഴും പറഞ്ഞിട്ടുണ്ട്.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

അതേ സമയം ആദായനികുതി വകുപ്പ് സോനു സൂദിന്റെ സ്ഥാപനങ്ങളിൽ റെയ്ജഡ് നടത്തിയ നടപടിയിൽ അസാധാരണമായി ഒന്നുമില്ലെന്നും വെറുമൊരു അന്വേഷമണമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളുവെന്നുമാണ് ബിജെപിയുടെ പ്രതികരണം. എന്നാൽ പരിശോധനയ്ക്ക് പിന്നാലെ ആദായനികുതി വകുപ്പിനെതിരെ വിമർശനങ്ങളുന്നയിച്ച് ആം ആദ്മി പാർട്ടി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ആദായനികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തള്ളിക്കളഞ്ഞ് ബിജെപി തന്നെ രംഗത്തെത്തുകയായിരുന്നു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
On Second-day Income Tax officials at Sonu Sood's Mumbai house after raids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X