കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി രാഷ്ട്രീയ പ്രേരിതം, വേദനയോടെ രാജിവെക്കുന്നു, മമതയുടെ വലംകൈ മുകുൾ റോയി എംപി സ്ഥാനം രാജിവെച്ചു

മുകുള്‍ റോയിയെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നുള്ള സൂചനകള്‍ ഉണ്ടായിരുന്നു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: തൃണമൂൽ നേതാവും രാജ്യസഭ എംപിയുമായിരുന്ന മുകുൾ റോയി എംപി രാജിവെച്ചു, രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോയില്ലായെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. രാജിവെച്ചതിൽ അതീവ ദുഃഖമുണ്ടെന്നു തന്നെ നിർബന്ധിച്ചാണ് എംപി സ്ഥാനം രാജിവെയ്പ്പിച്ചതെന്നും റോയി മാധ്യമങ്ങളോട് പറഞ്ഞു .ഉച്ച ഭക്ഷണത്തിന് ശേഷമാണ് മുകുൾ റോയ് തന്റെ രാജി കത്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൈമാറിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വലം കൈയായിരുന്ന മുകുൾ റോയ് കഴി‍ഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു.

കേണലിന്റെ ഭാര്യയുമായി ബ്രിഗേഡിയർക്ക് അവിഹിതം, കൈയോടെ പിടിച്ചു, കിട്ടിയത് എട്ടിന്റെ പണികേണലിന്റെ ഭാര്യയുമായി ബ്രിഗേഡിയർക്ക് അവിഹിതം, കൈയോടെ പിടിച്ചു, കിട്ടിയത് എട്ടിന്റെ പണി

മുകുൾ റോത്തിയുടെ രാജിയെ വിമർശിച്ച് തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി പാളയത്തിൽ ചേരുന്നതിന് മുന്നോടിയായിട്ടാണ് ഇദ്ദേഹം പാർട്ടി വിട്ട് പോയതെന്നു തൃണമൂൽ വൃത്തങ്ങൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളായ അരുൺ ജെയ്റ്റ്ലി, കൈലാഷ് വിജയ്വർഗിയ തുടങ്ങി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

കശ്മീരിനെ പുതിയ രാജ്യമാക്കി ബീഹാർ, ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്, കണ്ടു പിടിച്ചത് കുട്ടികൾകശ്മീരിനെ പുതിയ രാജ്യമാക്കി ബീഹാർ, ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്, കണ്ടു പിടിച്ചത് കുട്ടികൾ

mukul roy

എന്നാൽ ബിജെപി നേതാക്കളുമായി മുൻപ് കൂടിക്കാഴ്ച നടത്തിട്ടുണ്ടെന്നും ഇതു പുതുമയലലെന്നും മുകുൾ റോയി പറഞ്ഞു. 2003 ലും 2004 ലും മമതയുടെ നിർദേശപ്രകാരം ബിജെപിയുമായും വിഎച്ചപി യുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. നേരത്തെ മുകൾ റോയിയെ പാർട്ടിൽ നിന്ന് ആറു മാസത്തേയ്ക്ക സസ്പെൻഡ് ചെയ്യുമെന്നുള്ള സൂചനകൾ തൃണമൂൽ കോൺഗ്രസ് ജനറൾ സെക്രട്ടറി പാർഥ ചാറ്റർജി നൽകിയിരുന്നു

English summary
Mukul Roy, long-time Trinamool Congress leader seen as the right-hand man of Bengal Chief Minister Mamata Banerjee, quit the party and his Rajya Sabha seat today. Amid speculations that he was joining the BJP, Mr Roy later told the media that he would reveal his future plans only after Diwali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X