കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 മില്യണ്‍ ജനങ്ങള്‍ക്ക് ബിജെപിയില്‍ ഉറച്ച വിശ്വാസം, വാര്‍ഷികാഘോഷത്തിലെ കണക്ക് ഞെട്ടിക്കും!!

ഏപ്രില്‍ ആറ് ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് 37 വയസ് തികയുന്നു. 1980 ഏപ്രില്‍ ആറിനാണ് ബിജെപി എന്ന പാര്‍ട്ടിയ്ക്ക് രൂപീകരിച്ചത്.

  • By Akhila
Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ ആറ് ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് 37 വയസ് തികയുന്നു. 1980 ഏപ്രില്‍ ആറിനാണ് ബിജെപി എന്ന പാര്‍ട്ടിയ്ക്ക് രൂപീകരിച്ചത്. ഏറെ പ്രത്യേകതകളുള്ള ഈ ദിനത്തില്‍ പ്രധാനമന്ത്രിയും ബിജെപി പ്രസിഡണ്ട് അമിത് ഷായും സഹപ്രവര്‍ത്തകര്‍ക്ക് ആശംസ അറിയിച്ചു.

പാര്‍ട്ടി തലസ്ഥാനമായ ദില്ലിയില്‍ ബിജെപിയുടെ വാര്‍ഷികം ആഘോഷിക്കുകയാണ്. 1984ല്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വമ്പന്‍ പരാജയവും പിന്നീടുണ്ടായ പാര്‍ട്ടിയുടെ വളര്‍ച്ചയുമെല്ലാം ഇതുവരെയുണ്ട്. 2014 കേന്ദ്രഭരണത്തില്‍ വീണ്ടും എത്തിയ ബിജെപി 13 സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തു. 12 മില്യണ്‍ ആളുകളാണ് ഇതുവരെ പാര്‍ട്ടിയില്‍ അംഗത്വം എടുത്തതെന്ന് ബിജെപി പറയുന്നു

പ്രമുഖ കക്ഷി

ദേശീയ ജനാധിപത്യത്തിലെ പ്രമുഖ കക്ഷിയാണ് ബിജെപി. നരേന്ദ്രമോദി, എല്‍കെ അദ്വാനി, എബി വാജ്‌പേയ്, സുഷ്മ സ്വരാജ് എന്നിവരാണ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍.

ദക്ഷിണേന്ത്യന്‍ മുന്നേറ്റം

കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പില്‍ ബിഎസ് യെഡിയൂരപ്പ മുഖ്യമന്ത്രിയായുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പാര്‍ട്ടി ദക്ഷിണേന്ത്യയിലും സ്ഥാനമുറപ്പിച്ചു. 1980ല്‍ രൂപീകരിച്ച ഈ പാര്‍ട്ടി ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗത്വമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ്.

ഭാരതീയ ജനതാ പാര്‍ട്ടി

1951 ഒക്ടോബര്‍ 21ന് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാര്‍ട്ടി.

അഞ്ച് സംസ്ഥാനങ്ങളിലെ മുന്നേറ്റം

അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ നേട്ടം അത്ഭുതപ്പെടുത്തി. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ബിജെപി പിടിച്ചെടുത്തു. ഇത് രണ്ടാം തവണയാണ് ബിജെപി ഉത്തര്‍പ്രദേശിലെ ഭരണം പിടിച്ചെടുക്കുന്നത്. 2000ത്തിലാണ് ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നത്. ഉത്തരാഖണ്ഡ് ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിനെ താഴെയിറക്കിയാണ് അവിടുത്തെ ഭരണം ബിജെപി പിടിച്ചെടുത്തത്.

English summary
On this day, 37 years ago, 'the world's largest party' - the BJP - was founded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X